കളളാര്‍ / കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ശ്രവണസഹായി വിതരണവും ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.. വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ നാരായണന് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു .താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിന്‍സി. വി,കെ സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനു നന്ദി പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത, വാര്‍ഡ് മെമ്പര്‍മാരായ ഗോപി,സബിത എന്നിവരും സംബന്ധിച്ചു. […]
രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 21, 22, 23 തീയതികളിലായി നടക്കും. മാര്‍ച്ച് 21ന് രാവിലെ 10 :15 മുതല്‍ കലവറ നിറയ്ക്കലും 11 മണി മുതല്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയര്മാന് എന്‍ ബാലചന്ദ്രന് നായരുടെ അധ്യക്ഷതയില്‍ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസറും വിരാജ് പേട്ട എംഎല്‍എയായ എ എസ് പൊന്നണ്ണ വിശിഷ്ടാതിഥിയാകും. കാസര്‍ഗോഡ് […]
രാജപുരം : കനത്ത മഴയില്‍ ഇന്നലെ രാത്രി മുറ്റം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ പൂടുകല്ല് മുണ്ടമാണിയിലെ താഴത്ത് വീട്ടില്‍ വിനോദിന്റെ വീടിന്റ മുറ്റമാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടിഞ്ഞ് വീണത്.