റാണിപുരം : കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി റാണിപുരം ഇക്കോ ടൂറിസം മേഖലയില്‍ ട്രക്കിങ് അനുവദിച്ചിരുന്നില്ല. എന്നാല്‍ മഴ കുറഞ്ഞതിനാല്‍ നാളെ മുതല്‍ വീണ്ടും ട്രക്കിംഗ് അനുവദിക്കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫ് അറിയിച്ചു.
Related Articles
പൂടങ്കല്ല് ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ പതിയണം. ത്വരിത വികസനം അനിവാര്യം. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
രാജപുരം : സ്ത്രീരോഗ വിദഗ്ദ്ധയും എല്ല് രോഗ വിദഗ്ദ്ധയും ഡയാലിസിസ് സൗകര്യങ്ങളും ആവശ്യത്തിന് ശുദ്ധ ജലവും അതീവ ശ്രദ്ധയും ഉണ്ടെങ്കിൽ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയായ പൂടങ്കല്ല് ആശുപത്രിയെ ജനോപകാരപ്രദമാക്കി മാറ്റാമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ . പൂടങ്കല്ല് ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ എയിംസ് ജനകീയ കൂട്ടായ്മയുടെ പ്രതിനിധികൾ ആശുപത്രിയിൽ അധികൃതരെയും രോഗികളെയും കണ്ട് ചർച്ചകൾ നടത്തി വിവരങ്ങൾ ശേഖരിച്ചു. എല്ലാ ന്യൂനതകളും പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി സർക്കാരിലേക്ക് കത്തെഴുതുമെന്ന് കൂട്ടായ്മ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, […]
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു
അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസം ഭാവി പ്രവർത്തന രേഖ. കേന്ദ്ര നിർവ്വഹക സമിതി അംഗം വിനോദ് കണ്ണൂർ അവതരിപ്പിച്ചു BG VS പ്രസിഡന്റ്, Dr. സി.രാമകൃഷ്ണൻ , IRTC – PlU സെക്രട്ടറി എ എം ബാലകൃഷ്ണൻ , പ്രെഫ.എം ഗോപാലൻ, വിവി ശാന്ത ടീച്ചർ, കെ എം . കുഞ്ഞിക്കണ്ണൻ, എം രമേശൻ , സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ, വൈസ് ചെയർമാൻ എച്ച് നാഗേഷ്, […]
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലവേട്ടുവ മഹാസഭ ജില്ലാ കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി
രാജപുരം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലവേട്ടുവ മഹാസഭ ജില്ലാ കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. ഇ. ഗ്രാന്റ് , സ്കോളര്‍ഷിപ്പ് , ലൈഫ് മിഷന് വീട് ഫണ്ട് ലഭിക്കാത്ത പ്രശ്നം , പ്രകൃതിക്ഷോഭം മൂലം മാറ്റി പാര്‍പ്പിക്കേണ്ടി വന്ന ബളാല്‍ പഞ്ചായത്തിലെ മൂത്താടിയിലെ നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.മുണ്ടമാണി ഊരിലെ നമിതയ്ക്ക് ഇ.ഗ്രാന്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് കലക്ടറെ നേരില്‍ കണ്ട് പ്രശ്നം ബോധ്യപെടുത്താന്‍ അവരുടെ കുടുംബങ്ങള്‍ക്ക് അവസരം ഒരുക്കി. […]



