തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്. ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനകളുടെ പേര് മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഈ ആവശ്യത്തിനു പുന്നില്‍. രണ്ട് സ്റ്റേഷനുകള്‍ക്കും പകരം നല്‍കേണ്ട പേരും സര്‍ക്കാര്‍ കണ്ടുവെച്ചിരുന്നു. എന്നാല്‍ പേര് മാറ്റത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നിരിക്കെ മാറ്റത്തിനുള്ള അപേക്ഷ നല്കി കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു കേരളം. ഒടുവില്‍ ഇപ്പോഴിതാ ആ അനുമതി വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2023 ലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയത്. പേര് മാറ്റം സംബന്ധിച്ച ശുപാര്‍ശയുടെ അംഗീകാരം ജുലൈ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്ഥാന പൊതുമരാമത്ത്-ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച കത്ത് ലഭിച്ചത്. പേര് മാറ്റത്തിന് കേന്ദ്രസര്‍ക്കാറിന് തടസ്സമില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് പേര് മാറ്റവും. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷനെ തിരുവനന്തപുരം നോര്‍ത്തും എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു കേരള സര്ക്കാര്റിന്റെ ശുപാര്‍ശ. ഇതാണ് കേന്ദ്രം അംഗീകരിച്ചത്. സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ നേമം റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്ന പേരിലും കൊച്ചുവേളി സ്റ്റേഷന് തിരുവനന്തപുരം നോര്‍ത്തും എന്ന് അറിയപ്പെടും. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കം തിരുവനന്തപുരത്തിന്റെ പേരില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാകും.
Related Articles
സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു, ഒരു മരണം
സംസ്ഥാനത്ത് ആശങ്കയായി പനി ബാധിതരുടെയും മറ്റ് രോഗികളുടെയും എണ്ണം ഉയരുന്നു. ഇന്ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് ആകെ ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കോളറ കേസ് റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റികരയില്‍ പുതിയതായി ആറ് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. നെയ്യാറ്റികരയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര് ഐരാണിമുട്ടം ഐസൊലേഷന്‍ […]
സ്വര്‍ണത്തിന് വിലക്കുറവ്
സ്വര്‍ണത്തിന് ഇന്ന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ സാഹചര്യം മാറിയേക്കും. എണ്ണവില കൂടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ മാറ്റം പ്രതീക്ഷിക്കുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. എട്ട് ശതമാനം കുറവാണ് ഉല്‍പ്പാദനത്തില്‍ വരുത്തുന്നത്. ഇതോടെ എണ്ണ വില ഉയരുമെന്ന് ഉറപ്പാണ്.
മാധ്യമ സ്വാതന്ത്ര്യത്തില്‍ കേരളം മുന്നില്‍: മന്ത്രി പി രാജീവ്
രാജ്യത്തു മാധ്യമ സ്വാതന്ത്ര്യം ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പാലാരിവട്ടം റിനൈ കൊളോസിയത്തിന് കേരള പത്രപ്രവര്‍ത്തക യൂണിയന് 60-ആം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാരഡൈന്‍ ഷിഫ്റ്റ് മാധ്യമ പ്രവര്‍ത്തനത്തില്‍ സംഭവിച്ചിട്ടുണ്ട്. വസ്തുതയില്‍ നിന്ന് ഭാവനയിലേക്കുള്ള പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ മാധ്യമ ചരിത്രത്തില്‍ കാണാനാകും. വാര്‍ത്ത വസ്തുതാപരവും വിശകലനം സ്വതന്ത്രവുമാകണം. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വാര്‍ത്തയും വിശകലനവും പേര്‍തിരിച്ച് അറിയാന്‍ കഴിയാത്ത സ്ഥിതിയായി. മാധ്യമങ്ങള്‍ വാര്‍ത്തയുടെ […]



