ഉരുള്‍പൊട്ടലില്‍ സര്‍വനാശം സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വീണ്ടും അവിടേക്ക് എത്തുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവും രാഹുല്‍ ഗാന്ധി നടത്തി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ച നടന്നത്. കേരളം മുന്‍പൊരിക്കലും ഇത്തരത്തില്‍ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡല്‍ഹിയില്‍ ശക്തമായി ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യങ്ങള്‍ എല്ലാം സംസാരിക്കുമെന്നും പ്രത്യേകം പരിഗണന നല്‍കേണ്ട സാഹചര്യമാണ് വയനാട്ടില്‍ നിലവിലുള്ളതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ‘ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ചയും നടത്തി. നാശനഷ്ടങ്ങളെയും പുനരധിവാസത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധരാണ്’ രാഹുല്‍ പറഞ്ഞു. അതേസമയം, ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 331 പേര് മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
Related Articles
എസ് ഐ ആര്: കേരളം സുപ്രീം കോടതിയിലേക്ക്; തീരുമാനമെടുത്ത് സര്‍വകക്ഷി യോഗം
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ് ഐ ആര്)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസില്‍ കക്ഷിചേരുമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള എല്ലാ കക്ഷികളും സുപ്രീം കോടതിയെ സമീപിക്കുന്നതിനെ അനുകൂലിച്ചു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, എസ് ഐ ആര് ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് […]
എന്‍ ഡി എ വാഗ്ദാനങ്ങള്‍ പാലിച്ചില്ല: സി കെ ജാനു
കോഴിക്കോട് : എന്‍ ഡി എ മര്യാദ പാലിച്ചില്ലെന്ന് മുന്നണി വിട്ട ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സി കെ ജാനു. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോര്‍ഡ്-കോര്പറേഷന് പ്രാതിനിധ്യം, രാജ്യസഭാ സീറ്റ് എന്നീ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. എല്‍ ഡി എഫുമായോ യു ഡി എഫുമായോ സഹകരിക്കുന്ന കാര്യം ആലോചനയിലില്ലെന്നും ജാനു പറഞ്ഞു. തത്കാലം ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഇന്നലെയാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ ഡി എ വിട്ടത്. എന്‍ ഡി എയില്‍ നിന്ന് […]
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി; വോട്ടെടുപ്പ് 20 ന്
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി. 13 നു നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച തിയ്യതി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. വോട്ടെണ്ണല്‍ തിയ്യതിയില്‍ മാറ്റമില്ല. 13 നു കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി മാറ്റിയത്. പ്രാദേശികമായി ഏറ്റവും പ്രാധാന്യമുള്ള ഉത്സവമായതിനാല്‍ തിരഞ്ഞെടുപ്പു തിയ്യതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഉത്തര്‍പ്രദേശിലെ ഒന്‍പതും, പഞ്ചാബിലെ നാലും നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പും 20ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി, […]




