അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി വയനാട് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ. ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലുള്ളവരും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പ്പൊട്ടി ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്. അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ദുരന്തമേഖലയില്‍ ആംബുന്‍സുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ആംബുലന്‍സുകള്‍ ഗതാഗത തടസ്സമുണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് കളക്ടര്‍ വിശദീകരിച്ചു. 25 ആംബുലന്‍സുകള്‍ മതിയെന്നും കളക്ടര്‍. സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് അടക്കം തടസ്സമാകുന്നുണ്ട്. മുണ്ടക്കൈയില്‍ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ചൂരല്‍മലയില്‍ ഇപ്പോഴും തുടരുന്നുണ്ട്. അതേസമയം ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിയിട്ടുണ്ട്. നാളെ രാവിലെ പുനരാരംഭിക്കും. മലപ്പുറം വാഴക്കാട് മണന്തല കടവില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ബെയ്ലി പാലം നിര്‍മാണം രാത്രിയിലും തുടരുകയാണ്. കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചാല്‍ മാത്രമേ ഇവ പൂര്‍ത്തിയാക്കൂ. എങ്കില്‍ മാത്രമേ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തി രക്ഷാപ്രവര്‍ത്തം ഊര്‍ജിതമാക്കാന്‍ സാധിക്കൂ. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 245 ആയി ഉയര്‍ന്നു. ഇന്ന് 94 മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്ന് മൃതദേഹങ്ങളുമായി എത്തിയ ആംബുലന്‍സുകള്‍ മേപ്പാടി ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മുണ്ടക്കൈയില്‍ നേരത്തെ രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങളൊന്നും മുഴുവനായും മാറ്റാനായിരുന്നില്ല. നിലവില്‍ കനത്ത മഴയില്‍ മുണ്ടക്കൈയ്യിലേക്കുള്ള താല്‍ക്കാലിക പാലവും മുങ്ങിയിരിക്കുകയാണ്
Related Articles
പ്രിയങ്കയും,രമ്യയും രാഹുല്‍ മാങ്കൂട്ടത്തിലും; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് . വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും നവംബര്‍ 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന്.വയനാട്, റായ്ബറേലി മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് വയനാട് സീറ്റ് അദ്ദേഹം രാജിവെച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് . പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ […]
BEST SELLING APP IN MARKET
When, while the lovely valley teems with vapour around me, and the meridian sun strikes the upper surface of the impenetrable foliage of my trees, and but a few stray gleams steal into the inner sanctuary
പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ ഊര് എന്ന പേര് നിലനിര്‍ത്തണം : ആവശ്യവുമായി പട്ടികവര്‍ഗ്ഗ സംഘടനകള്‍
രാജപുരം : പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലയിലെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും ഊര് എന്ന വാക്ക് നിലനിര്‍ത്തണമെന്ന് വിവിധ പട്ടികവര്‍ഗ്ഗ സംഘടനകള്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചരിത്രപരമായും നാഗരികവുമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത ഒരു പൊതു സംസ്കാരമുള്ള ആദിമ സമൂഹത്തെയാണ് പട്ടിക വര്‍ഗ്ഗക്കാര്‍ എന്ന് വിളിക്കുന്നത്. ഇതില്‍ തന്നെ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ […]