കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച്ച പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കമാണ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചത്.
Related Articles
അര്ജുന് ഇനി ഓര്‍മ്മ, കണ്ണീരോടെ വിടനല്‍കി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലാണ് സംസ്കരിച്ചത്. അര്‍ജുന്റെ സഹോദരന് അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രി കെ ബി ഗണേഷ് കുമാര്‍ അടക്കം രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജന്മനാടുനല്‍കിയ യാത്രാമൊഴിയോടെയാണ് അര്ജുന് എന്ന മുപ്പതുകാരന് വിടവാങ്ങിയത്. അര്ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്
മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി
മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30വരെ നീട്ടി. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര് മസ്റ്ററിങ്ങാണ് പൂര്‍ത്തിയായത്. മുഴുവന്‍ പേരുടെയും മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് മസ്റ്ററിങ് ഈ മാസം 30 വരെ നീട്ടിയിരിക്കുന്നതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര് അനില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനവും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി […]
ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയും ഒന്നാക്കുമോ? ശുപാര്‍ശ മന്ത്രിസഭയില്‍
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്പ്പിനി്ടയിലും സംസ്ഥാനത്തെ ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറികളും ഏകീകരിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് . ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വേര്‍തിരിവില്ലാതെ ഒറ്റ വിഭാഗമായി പരിഗണിക്കാനാണ് ഒരുക്കുന്നത്. സ്കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തെ തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ഇന്നലെ രാവിലെയാണ് ലഭിച്ചത്. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതോടെ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച […]