കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച്ച പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കമാണ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചത്.
Related Articles
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദിപങ്കിട്ട് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍; പ്രമീള ശശിധരനെ തള്ളി ബി ജെ പി
പാലക്കാട് : ഗര്‍ഭഛിദ്ര, വധ ഭീഷണി ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കൊപ്പം ബി ജെ പി പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് പങ്കെടുത്തതിനെതിരെ പാര്‍ട്ടി. ബി ജെ പി ജില്ലാ പ്രസിഡന്റ് വാര്‍ത്താ സമ്മേളനം വിളിച്ചാണ് നഗരസഭ ചെയര്‍പേഴ്സണെ തള്ളി രംഗത്തെത്തിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബി ജെ പി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ പ്രസിഡന്റിന്റെ നിലപാട് തള്ളി പ്രമീള […]
കെ പി സി സിയില്‍ ദീപാദാസ് മുന്‍ഷി കണ്‍വീനറായി പുതിയ കോര്‍ കമ്മിറ്റി; 17 അംഗങ്ങള്‍
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നതിനായി കെ പി സി സിയില്‍ പുതിയ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു. ദീപാദാസ് മുന്‍ഷിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. 17 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്. ആന്റണിക്ക് പുറമെ, സണ്ണി ജോസഫ്, വിഡി സതീശന്, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്, വി എം സുധീരന്, […]
കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന് നിര്യാതനായി
കൂത്തുപറമ്പ് വെടി വെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന് നിര്യാതനായി. ജീവിക്കുന്ന രക്തസാക്ഷി എന്ന് അറിയിപ്പെട്ടിരുന്ന പുഷ്പന് 30 വര്‍ഷമായി കിടപ്പിലായിരുന്നു. ആഗസ്റ്റ് രണ്ടിന് വൈകീട്ടാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു് അന്ത്യം. സി പി എം നോര്‍ത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25 ന് നടന്ന ഡി വൈ എഫ് ഐ സമരത്തിന് നേരെയുണ്ടായ പോലീസ് വെടി വെയ്പ്പില്‍ സുഷുമ്ന നാഡി തകര്‍ന്ന് കിടപ്പിലായതാണ് പുഷ്പന്. വെടി വെയ്പ്പില്‍ […]




