കാസര്‍കോട് :ദേശീയ പാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ 2024 ജൂലൈ 30 വൈകീട്ട് ആറു മുതല്‍,ജൂലൈ 31 രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
സ്നേഹത്തിന്റെ വിശാലതയെ ലോഭം കൂടാതെ വികസിപ്പിക്കുന്നതിന്, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്ന സംഘടനക്ക് രൂപവും ഭാവവും നല്കുവാന് Adv MCV ഭട്ടതിരിപ്പാടിനൊപ്പം നിന്നു പ്രവര്‍ത്തിച്ച മഹത്തരമായ, വിശിഷ്ട വ്യക്തിത്വം. വയോജനങ്ങളുടെ നാളെ കളേപ്പറ്റിയാണവര് ചിന്തിച്ചത്. ആ ചിന്തകള്‍ കൊണ്ട് വയോജന ക്ഷേമം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞു. വയോജനങ്ങളുടെ ഭാവി അവസ്ഥ എന്തായിരിക്കുമെന്ന് ആരും ചിന്തിക്കാതിരുന്ന സമയത്ത് , അതു കാലേ കൂട്ടി ചിന്തിക്കുവാനും വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടു […]
രാജപുരം : ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജില്ലാ കമ്മറ്റിയെ നോക്കുകുത്തിയാക്കികൊണ്ട് നടത്തുന്ന ഏകാധിപത്യ നടപടികളിലും പാർട്ടി സംസ്ഥാന നേതൃത്വം കാസർകോട് ജില്ലയോടു കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് പാർട്ടിയുടെ ജില്ലാ കമ്മറ്റി സെക്രട്ടറിമാരായ ബാബു ജോസഫ്, മത്തായി ആനിമൂട്ടിൽ, വൈസ് പ്രസിഡന്റുമാരായ സണ്ണി ഈഴക്കുന്നേൽ, സുനിൽ ജോസഫ്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി ചുളളിക്കര എന്നിവരാണ് ഭാരവാഹിത്വവും പാർട്ടി അംഗത്വവും രാജിവെച്ചത്.
ഇരിട്ടി: ഇരിട്ടിയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (35), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ 74 ഗ്രാം എം ഡി എം എ യുമായി വരുമ്പോൾ ഇരിട്ടിയിൽ വച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി സ് ന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ […]