പാണത്തൂര്‍: ഇന്നുണ്ടായ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. പാണത്തൂര്‍ മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണന്റെ വീട്ടിന് മുകളിലാണ് സമീപമുണ്ടായ പുളിമരം കടപുഴകി വീണത്. വീടിന് സീലിങ്ങ് ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റിക്കോല്‍ അഗ്നി സുരക്ഷാ നിലയത്തിലെ ഗ്രേഡ് ഓഫീസര്‍ കെ രാമചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘം മരം വെട്ടിമാറ്റി. ഫയര്‍ ഓഫീസര്‍മാരായ ബിനീഷ് ഡേവിഡ്, നീതുമോന്‍ ഡ്രൈവര്‍ ഗംഗാധരന്, ഹോം ഗാര്‍ഡ് ടി ബാലകൃഷ്ണന്, മുന്‍ പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് പി തമ്പാന്, എം.കെ സുരേഷ്, പാണത്തൂരിലെ ചുമട്ട് തൊഴിലാളികള്‍ നാട്ടുകാരായ സന്തോഷ് പി.എന്‍,സുരാജ് , കെ.ഡി , അനീഷ് ഇ.എന്‍, മാധവര് എം.ആര്, ഹരിദാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.