പനത്തടി : ഡോക്റ്റേഴ്സ് ദിനത്തിൽ 25 ഡോക്ടർന്മാരെ ആദരിച്ചു. ബളാംതോട് ഗവ. ഹയർസെക്കണ്ടറി സക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന വേദിയിലാണ് സംഘാടക സമിതി ഡോക്ടർന്മാരെ ആദരിച്ചത്. സുള്ള്യ കെ .വി .ജി ആയുർവേദ മെഡിക്കൽ കോളേജ്, കോളിച്ചാൽ ലയൺസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തിയത്.
രാജപുരം: ഒടയന്‍ചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം (69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് അട്ടേങ്ങാനം വെള്ള മുണ്ടയിലെ ഭാര്യയുടെ തറവാട്ടു വളപ്പില്‍. ഒടയന്‍ചാല്‍ ടൗണിലെ ഹരിത – കാവേരി ലോട്ടറി സ്റ്റാള്‍ ഉടമയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പൊതുരംഗത്തും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. സ്വന്തം ചിലവില്‍ ഒന്നര ലക്ഷം രൂപ മുടക്കി ഒടയന്‍ ചാല് ടൗണില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമോദനവും അമ്പലത്തറ ജനമൈത്രി […]
കാസറഗോഡ്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളികൈമാറി