രാജപുരം : ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് , പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുമായി സഹകരിച്ച് സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തപ്പെട്ടത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ പി.രതീഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 86 പ്രാവശ്യം രക്തദാനം നടത്തി റെക്കോര്‍ഡിട്ട രതീഷ് കുമാര്‍ സാര്‍ 87- മത് രക്തദാനം നടത്തിയത് ശ്രദ്ധേയമായി. മഴക്കെടുതിമൂലമുള്ള പ്രതികൂല കാലാവസ്ഥയിലും 64 പേര് ക്യാമ്പില്‍ രക്തം ദാനം ചെയ്തു.