കൊട്ടോടി : ഭരതീയ മസ്ദുര്ഗ് സംഘ് സ്ഥാപക ദിനാചരണം കൊട്ടോടി യൂണിറ്റ് തല പരിപാടി 21 ന് ഞായാഴ്ച കൊട്ടോടി പേരടുക്കത്ത് നടക്കും. പരിപാടിയുടെ ഭാഗമായി കുംടുംബ സംഗമവും അനുമേദന ചടങ്ങും നടക്കും.
രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ,ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50% സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉദ്്ഘാടനം നീലേശ്വരം ജീവൻധാരാ ക്ലബ്ബിൽ വാർഡ് കൗൺസിലർ പി.ബിന്ദു നിർവ്വഹിച്ചു. പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി രാജീവൻ , […]
തായന്നൂർ: കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ അട്ടക്കണ്ടം, എണ്ണപ്പാറ, ചെറളം, തായന്നൂർ വാർഡുകളിലെ 500 കുടുംബങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നബാർഡ് ട്രൈബൽ ഡവലപ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാർഷിക നടീൽ വസ്തുക്കൾ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ഡോളോമൈറ്റ് നൽകുന്നതിന്റെ ഭാഗമായി പതിനാലാം വാർഡിൽ വേങ്ങച്ചേരി ഊരിൽ നടന്ന പരിപാടി പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെന്റെ കമ്മിറ്റി മെമ്പർ പ്രമോദ് തൊട്ടിലായി, ഗ്രീഷ്മ […]
രാജപുരം : കനത്ത മഴയില്‍ ഇന്നലെ രാത്രി മുറ്റം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ പൂടുകല്ല് മുണ്ടമാണിയിലെ താഴത്ത് വീട്ടില്‍ വിനോദിന്റെ വീടിന്റ മുറ്റമാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടിഞ്ഞ് വീണത്.