കേരളത്തില്‍ ഇപ്പോള്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നാളേയും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴക്കുള്ള സാധ്യതയാണ് കേരളത്തിലെ മൂന്ന് ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെ ആണ് അതിതീവ്രമായ മഴ എന്ന് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും. അതേസമയം കണ്ണൂരിന് പിന്നാലെ കാസര്‍കോട്ടും കോഴിക്കോട്ടും തൃശൂരും മലപ്പുറത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് സി സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം. കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും മറ്റും നാളത്തെ അവധി ബാധകമല്ല എന്നും മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമുണ്ടായിരിക്കില്ല എന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം കോഴിക്കോട് ജില്ലയില്‍ നാളെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല
Related Articles
പാലക്കാട് കാര്‍ മതിലില്‍ ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു
പാലക്കാട് കൊപ്പത്ത് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് മരിച്ചു. മലപ്പുറം ചങ്ങരംകുളം കൊക്കൂര്‍ സ്വദേശി സജ്ന ( 43 ) ഭര്‍തൃ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ ഇരുവരേയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല .കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് […]
വയനാട്ടില്‍ പോളിംഗ് 64. 53 ശതമാനം, പ്രിയങ്കയ്ക്ക് തിരിച്ചടിയോ? ചേലക്കരയില്‍ 70 ശതമാനം കടന്നു
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ഔദ്യോഗിക വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതോടെ ആറ് മണിക്കുള്ളില്‍ പോളിംഗ് ബൂത്തില്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്കിയ ശേഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഇത്തവണ വയനാട്ടില്‍ പോളിംഗ് കുത്തനെ ഇടിഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വയനാട്ടില്‍ പോളിംഗ് 64.53 ശതമാനം മാത്രമാണ്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ തവണ രാഹുല്‍ സ്വന്തമാക്കിയ ഭൂരിപക്ഷത്തിന് മുകളിലേക്ക് ഇക്കുറി നീങ്ങുമെന്ന് കരുതിയ സ്ഥാനത്താണ് പോളിംഗ് കുത്തനെ ഇടിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നത്. […]
മരണ സംഖ്യ 83 ആയി; 33 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരം, ഉരുള്‍പൊട്ടല്‍ മേഖലയില്‍ കണ്ണീര് കാഴ്ച
വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 83 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേര് മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവര്‍ക്കരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്കുന്ന വിവരം. ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേര് […]