സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ടു ജില്ലകളില്‍ താപനില മുന്നറിയിപ്പ് ഉണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും അടുത്ത ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ഉണ്ട്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് ( 37.8). ചൂട് ഉയരുന്നതിനിടെ തൃശൂര്‍ , എറണാകുളം ജില്ലകളിലെ ചില മേഖലകളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചു. മധ്യ തെക്കന്‍ ജില്ലയില്‍ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതേ സമയം സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ ആയതിനാല്‍ ആളുകളള്‍ ജ?ഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30 വരെയാണ് പുനക്രമീകരിച്ചത്. താപ നില ഉയരുന്ന സാഹചര്യത്തിലാണ് ജോലി സമയം പുന ക്രമീകരിച്ചുകൊണ്ടുളള ലേബര്‍ കമ്മീഷണറേറ്റിന്റെ ഉത്തരവ്. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ഉള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും. വൈകീട്ട് മൂന്നിന് ഇത് പുനരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് ദൈനംദിന പരിശോധന നടത്തും.
Related Articles
മന്ത്രിസഭ പുനഃസംഘടിപ്പിക്കും; എൽഡിഎഫ് യോഗം ഈ മാസം പത്തിന് കേരളാ കോൺഗ്രസ് ( ബി) കത്ത് നൽകി
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണം എന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ( ബി) എൽ ഡി എഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസ്സിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാൽ നായരാണ് കത്ത് നൽകിയത്.മുൻ ധാരണ പ്രകാരം ഗണേഷിന് നവംബറിൽ മന്ത്രിസ്ഥാനം കിട്ടും എന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, […]
ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടത്തി
മാലക്കല്ല്് : ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും മാലക്കല്ലിൽ നടന്നു. രാജപുരം ഫൊറോന വികാരി റവ. ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനംചെയ്തു.റീജൺ പ്രസിഡന്റ് ബിനീത് വിൽസൻ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡൻറ് ഫെബിൻ ജോസ്, അസ്സി. വികാരി ഫാ.ജോബീഷ് തടത്തിൽ എന്നിവർ പ്രസംഗിച്ചു. റീജൺ ഡയറക്ടർ റവ .ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ മാർഗരേഖ പ്രകാശനം ചെയ്തു. ഈശ്വര പ്രാർത്ഥന ആൻമേരിയും സംഘവും, പ്രയർ ഡാൻസ് അലീഷായും സംഘവും, സംഗീതം […]
എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 29 ന്
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 29നാണ് വിധി പറയുക. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന് വാദിച്ചത്. എന്നാല്‍ പിപി ദിവ്യ വ്യക്തിഹത്യനടത്തിയെന്നും യാത്രയയപ്പ് പരിപാടിക്ക് എത്തിയത് […]