LOCAL NEWS

ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ അധ്യാ പക-വിദ്യാർഥി സംഗമം നാളെ

രാജപുരം :ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ അധ്യാ പക-വിദ്യാർഥി സംഗമം നാളെ നടക്കും. രാവിലെ 9.30-ന് പൂർവ്വ അധ്യാപകരെയും മുൻ പി.ടി.എ.പ്രസിഡന്റുമാരെയും ആനയിച്ച് പനത്തടിയിൽ നിന്നും സ്‌കൂളിലേക്ക് ഘോഷയാത്ര നടത്തും. 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം വി കൃഷണൻ അധ്യക്ഷത വഹിക്കും. വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. റിട്ടയേഡ് അധ്യാപകരെയും അനധ്യാപകരെയും ആദരിക്കും. ഉച്ചയ്ക്ക് ശേഷം തിരികെ ക്ലാസ് മുറിയിലേക്ക് തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കലാവിരുന്ന്, കരൊക്കെ ഗാനമേള എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *