ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ :യു. പി സ്കൂളിൽ പ്രീപ്രൈമറി, ഒന്നാം ക്ലാസുകളിൽ പലഹാര മേള നടത്തി. പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടു വന്ന വിഭവങ്ങൾ ഉൾപ്പെടുത്തി പലഹാരമേളസംഘടിപ്പിച്ചത്.
പാണത്തൂർ: പുത്തൂരടുക്കത്തെ ജോസഫ് ഇലവുങ്കൽ(85) നിര്യാതനായി. ഭാര്യ: മേരി കാളികാവ്(പുളിക്കൽ കുടുംബാംഗം). മക്കൾ: സുമോൾ, നോവർ, പോൾസൺ, ലാസോ. മരുമക്കൾ: പൈലി, അനിത, റോസ്ലിൻ, ഡോണ. സഹോദരങ്ങൾ: തങ്കമ്മ, മാത്യു, കുട്ടിയമ്മ, ദേവസ്യാച്ചൻ, തൊമ്മച്ചൻ, സോഫിയാമ്മ, അൽഫോൻസ, മോളി, ജോർജ് കുട്ടി. സംസ്കാരം നാളെ രാവിലെ 11-ന് പാണത്തൂർ സെയ്ന്റ് മേരീസ് ദേവാലയത്തിൽ
രാജപുരം : കള്ളാര് ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവം ജനുവരി 18, 19, 20 തീയ്യതികളിലായി നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കല് ചടങ്ങ് 17ന് രാവിലെ 7 മണിക്ക് ക്ഷേത്രത്തില് നടക്കും. രാവിലെ 10:30 ന് കലവറ നിറയ്ക്കല് ഘോഷയാത്ര കള്ളാര് ശ്രീ കോളിക്കയില് നിന്നും പുറപ്പെടും. രാത്രി 7 മണിക്ക് തിരുവത്താഴത്തിന് അരിയളവ്. മഹോത്സവത്തിന്റെ ഒന്നാം ദിനമായ 18ന് രാവിലെ ഗണപതിഹോമം. 6 മണിക്ക് ഉഷപൂജ. 7 മണി മുതല് വിഷ്ണു സഹസ്രനാമം, നാരായണീയ പാരായണം എന്നിവ […]