കേരളത്തിനു ലഭിക്കേണ്ട നവംബറിലെ ഐ ജി എസ് ടി സെറ്റിൽമെന്റ് വിഹിതത്തിൽ 332 കോടി കുറച്ച കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു കത്തയച്ചു. നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നു കത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. അന്തർ സംസ്ഥാന ചരക്കു സേവന ഇടപാടുകൾക്കുള്ള നികുതി (ഐ ജി എസ് ടി) സെറ്റിൽമെന്റിന്റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നതെന്നു ധനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഐ ജി എസ് ടി ബാലൻസിലെ കുറവ് നികത്തുന്നതിനായി മുൻകൂർ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റിൽമെന്റിൽ 332 കോടി രൂപയുടെ കുറവു വരുത്തുന്നതായാണ് കേന്ദ്രത്തിൽനിന്ന് ഇതു സംബന്ധിച്ചു ലഭിച്ച അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവു വരുത്തിയതെന്നോ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണു കുറവു വരുത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല. അഡ്ഹോക് സെറ്റിൽമെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കിൽ അതിന് അടിസ്ഥാനമാക്കിയ കണക്കുകൾ സംസ്ഥാനത്തിനും കൈമാറണം. മുൻകാലങ്ങളിൽ ഇതേ രീതിയിൽ നടത്തിയിട്ടുള്ള സെറ്റിൽമെന്റുകളിൽ സംസ്ഥാനങ്ങളിൽനിന്നു തിരിച്ചു പിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. ഐ ജി എസ് ടി സെറ്റിൽമെന്റുകളുടെ കണക്കുകൂട്ടൽ രീതികൾ സംബന്ധിച്ച് ജി എസ് ടി കൗൺസിൽ യോഗത്തിൽ ചർച്ച നടത്തണം. സംസ്ഥാന വിഹിതത്തിൽനിന്നു വരുത്തുന്ന കിഴിവ് സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്താൻ ഇത് ഉപകരിക്കും. നിലവിലുള്ള ഐ ജി എസ് ടി സംവിധാനത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലും നികുതി ചോർച്ച തടഞ്ഞു ജി.എസ്.ടി. സംവിധാനം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തിൽനിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാൽ, ഇതിൽ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഐ ജി എസ് ടി സെറ്റിൽമെന്റിൽ ഇപ്പോൾ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുന്നതാണെന്നും ധനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
Related Articles
പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് വിധി വെള്ളിയാഴ്ച
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്ഡില് കഴിയുന്ന കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് കോടതി വെള്ളിയാഴ്ച വിധി പറയും.നവീന് ബാബുവിനെതിരെ കൈക്കൂലി വാങ്ങിയതില് തെളിവില്ലെന്ന് പ്രോസിക്യൂഷന് കോടതിയില് വാദിച്ചു. എന്നാല് എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇതിന് സാഹചര്യ തെളിവുകള് മാത്രമേ ഉള്ളൂ എന്നും ദിവ്യയുടെ വക്കീല് വാദിച്ചു. തെളിവായി പ്രശാന്തിന്റെയും എഡിഎമ്മിന്റെയും ഫോണ്രേഖകളും കൈമാറി. നിരപരാധിയെ ജയിലിലടക്കാന് വ്യഗ്രതയെന്നും പ്രതിഭാഗം കോടതിയില് വാദിച്ചു. തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് […]
സംസ്ഥാനത്തു രണ്ടുദിവസം ദുഃഖാചരണം പതാക താഴ്ത്തിക്കെട്ടും
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല് മല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില് നിരവധിപേര്ക്ക് ജീവന് നഷ്ടപ്പെട്ടതിലും വസ്തുവകകള് നാശമുണ്ടായതിലും സംസ്ഥാന സര്ക്കാര് അതീവ ദു:ഖം പ്രകടിപ്പിച്ചു. അതോടനുബന്ധിച്ച് സംസ്ഥാനത്തു ബുധന്, വ്യാഴം ദിവസങ്ങളില് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി. ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സര്ക്കാര് റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
അര്ജുന് ഇനി ഓര്മ്മ, കണ്ണീരോടെ വിടനല്കി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പില് സംസ്കരിച്ചു
ഷിരൂരിലെ മണ്ണിടിച്ചിലില് മരിച്ച അര്ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില് സംസ്കരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കമുള്ളവര് അന്ത്യാഞ്ജലി അര്പ്പിച്ചു. ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്ക്ക് ശേഷം വീട്ടുവളപ്പില് ഒരുക്കിയ ചിതയിലാണ് സംസ്കരിച്ചത്. അര്ജുന്റെ സഹോദരന് അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രി കെ ബി ഗണേഷ് കുമാര് അടക്കം രാഷ്ട്രീയ പ്രമുഖര് ചടങ്ങില് സന്നിഹിതരായിരുന്നു. ജന്മനാടുനല്കിയ യാത്രാമൊഴിയോടെയാണ് അര്ജുന് എന്ന മുപ്പതുകാരന് വിടവാങ്ങിയത്. അര്ജുന് അന്ത്യാഞ്ജലി അര്പ്പിക്കാന് ആയിരങ്ങളാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്