മാത്തിൽ : കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, റോട്ടറി ക്ലബ്ബ് മാത്തിൽ, ഗുരുദേവ് കോളേജ് NSS യൂണിറ്റ്, മാത്തിൽ വ്യാപാരി വ്യവസായി സമിതി, ഓട്ടോ- ചുമട്ട് തൊഴിലാളി മാത്തിൽ ടൗൺ യൂണിറ്റ് ,മാത്തിൽ പ്രസ് ഫോറം ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിസമ്പർ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മാത്തിൽ ടൗണിൽ എച്ച്.ഐ.വി. രോഗവാഹകർ സമൂഹത്തിൽ അന്യം നിർത്തേണ്ടവർ അല്ല എന്നതിന്റെ സൂചകമായി റഡ് റിബൺ ധരിച്ചും മെഴുക് തിരി തെളിയിച്ചും എയിഡ്സ് ദിനാചരണം നടത്തും.
Related Articles
കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.
പൂടംകല്ല്: കരിച്ചേരി വില്ല്യൻ തറവാട് ശ്രീ വട്ടക്കയത്ത് ചാമുണ്ഡേശ്വരി -വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു
കാലിച്ചാനടുക്കം: എസ് എൻ. ഡി. പി കോളേജ് എൻ. എസ് എസ് യൂണിറ്റും വനം വന്യജീവി വകുപ്പും , കാസറഗോഡ് വൽക്കരണം വിഭാഗവും സംയുകതമായി നടത്തുന്ന ക്യാംപ്സ് ഹരിത വൽക്കരണ പദ്ധതിയും ജില്ലാ വനമഹോത്സവം ”നാട്ടുമാവും തണലും” പദ്ധതിക്കും തുടക്കം കുറിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡ ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ പി. വി ദിവാകരനെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീജ സുകുമാരൻ സി, ഡെപ്യൂട്ടി കോൺസെർവേറ്റർ ഓഫ് […]
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാത നവീകരണം എത്രയും വേഗം പൂർത്തീകരിക്കണം: കെ ജെ യു
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാത നവീകരണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ രാജപുരം മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യൂണിയന്റെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യോഗത്തിലാണ് റോഡ് പണി വേഗത്തിൽ പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് ആവശ്യം ഉയർന്നത്. മേഖലാ പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ പതാകയുയർത്തി., സുരേഷ് കുക്കൾ, സണ്ണി ചുളളിക്കര, നൗഷാദ് കെ പി എന്നിവർസംസാരിച്ചു.