LOCAL NEWS

ഉത്സവങ്ങൾ പഞ്ചായത്ത് അനുമതിയോടെ മാത്രം

മാത്തിൽ: കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉത്സവങ്ങളും ആഘോഷങ്ങളും പഞ്ചായത്ത് അനുമതിയോടെ മാത്രം നടത്താൻ പഞ്ചായത്തിൽ ചേർന്ന ആരാധനാലയ ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡൻട് കെ. പത്മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷവേളകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ‘ സുരക്ഷിത ഭക്ഷണത്തിന് 20/20’ എന്ന ലഘുലേഖ ആലപ്പടമ്പ ദേവിയോട്ട് ക്ഷേത്രം പ്രതിനിധി സി.കെ.ബാലന് നൽകിപഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്‌പെക്ടർ കെ .ടി.ജയപ്രകാശ് ശുചിത്വം മഹത്വം പരിപാടി വിശദീകരിച്ചു. ആഘോഷങ്ങൾ പഞ്ചായത്തിനെയും ആരോഗ്യ വകുപ്പിനെയും മുൻകൂട്ടി അറിയിക്കുക, ആഹാര -കുടിവെള്ള ശുചിത്വം ഉറപ്പ് വരുത്തുക, ഹരിത നിയമങ്ങൾ പാലിക്കുക തുടങ്ങിയ ഇരുപതിന നിർദ്ദേശങ്ങൾ യോഗത്തിൽ വിശദീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻടി.എം. സതീശൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി കെ.മോഹനൻ, ശുചിത്വമിഷൻ കോഡിനേറ്റർ കെ.എം.സോമൻ മാസ്റ്റർ , വി.പി.ഗീത, കെ.റസീന എന്നിവർസംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *