കൊട്ടോടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടോടിയിൽ നടക്കും. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി. കേളുനായർ മഞ്ഞങ്ങാനം അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. യുണിറ്റ് സെക്രട്ടറി തോമസ് വടക്കേമുണ്ടാനിയിൽ റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാർ, ജോസ് പുതുശേരിക്കാലായിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് കെ.കൃഷ്ണൻ, മുൻ പഞ്ചായത്തംഗം അബ്ദുളള, സീനിയർ സിറ്റസൺസ് ഫോറം പഞ്ചായത്ത് രക്ഷാധികാരി കെ.മാധവൻ നായർ, പ്രസിഡന്റ് പി.എം.ജോൺ പ്ലാച്ചേരിൽ, സെക്രട്ടറി എം.ജെ.ലൂക്കോസ് മുളവനാൽ എന്നിവർ പ്രസംഗിക്കും.യൂണിറ്റ് വൈസ് പ്രസിഡന്റ് സി.നാരായണൻ സാഗതവും ജോ.സെക്രട്ടറി സി.കൃഷ്ണൻ നന്ദിയും പറയും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
Related Articles
കള്ളാര്‍ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാന്‍ നടപടി; മാലിന്യമുക്തമാക്കി നിലനിര്‍ത്താന്‍ വീടുകളില്‍ നിന്നും മാറ്റത്തിനു തുടക്കമിടും
രാജപുരം : കള്ളാര്‍ പഞ്ചായത്തിനെ മാലിന്യരഹിതമാക്കാന്‍ ഓഫീസുകള്‍ , വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ക്യാമ്പെയ്നുകള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കി വീടുകളില്‍ മാറ്റത്തിനു തുടക്കമിടും. കുടുംബശ്രീ പ്രത്യേക പരിപാടികള്‍ ഏറ്റെടുക്കും ഇതിനായുള്ള ശില്പശാല പഞ്ചായത്തു പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. വൈ.പ്രസി. പ്രിയ ഷാജി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ജി.ഇ.ഒ ശ്രീനിവാസന്, ഗംഗാധരന്, ഹരിതകേരളം ആര്.പി രാഘവന് കെ.കെ. എന്നിവര്‍ ക്ലാസ്സെടുത്തു. അസി സെക്കട്ടറി രവീന്ദ്രന് റിപ്പോര്‍ട്ടവതരിപ്പിച്ചു.പി.ഗീത പ്രസംഗിച്ചു.
പടുപ്പിലെ തൈക്കുന്നും പുറത്ത് സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ) 85 നിര്യാതനായി
പടുപ്പ്: തൈക്കുന്നും പുറത്ത് സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ) 85 നിര്യാതനായി . ഭാര്യ സെലീന പേരാവൂർ ചെങ്ങോം വളളിയാം തൊടുകയിൽ കുടുംബാംഗം. മക്കൾ: മേഴ്സി (ബാംഗ്ലൂർ), സാബു (ബന്തടുക്ക),ജാൻസി(പൂനൈ),ജെയ്സി(പൂനൈ),(ദുബായ്) സാഞ്ചൻ മരുമക്കൾ: ബാബു (ബാംഗ്ലൂർ),ഷിജി(കരിവേടകം), വിൽസൺ (ദുബായ്), ജോൺസൺ (ദുബായ്),,ജിസ്മി(ദുബായ്) ശവസംസ്കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പടുപ്പ് സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ
പനത്തടി നെല്ലിതോട്ടെ അഞ്ചുകണ്ടത്തില്‍ ബിജു കുരുവിള നിര്യാതനായി
രാജപുരം : പനത്തടി നെല്ലിതോട്ടെ അഞ്ചുകണ്ടത്തില്‍ ബിജു കുരുവിള (53) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: കുരുവിള ജോസഫ്, മാതാവ്’: പരേതയായ വേറൊനിക്ക. സഹോദരങ്ങള്‍: ഷാജി, മനോജ്, വിനോദ്.