കോളിച്ചാൽ : ചെറുപനത്തടി മാന്ത്രക്കളത്തിൽ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ മക്കൾ : ജയൻ , രാജു (സന്തോഷ്) മരുമക്കൾ : ആർ. സി രജനീദേവി (സി ഡിഎസ് ചെയർപേഴ്സൺ, പനത്തടി ഗ്രാമപഞ്ചായത്ത്),ഷൈലജ.
കോളിച്ചാൽ : പനത്തടി സെന്റ് ജോസഫ് ദേവാലയത്തിന്റെ ടൗൺ കപ്പേള വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണവും പ്രത്യേക ദിവ്യബലിയും നടത്തി. ഫൊറോന വികാരി ഡോ. ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. ദിവ്യബലിക്ക് അട്ടക്കണ്ടം പളളി വികാരി ഫാ. ജോസഫ് ചെറുശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. കോർഡിനേറ്റർ ദേവസ്യാ വടാന, ട്രസ്റ്റിമാരായ സണ്ണി ഈഴക്കുന്നേൽ, ജോയ് തോട്ടത്തിൽ, ജോസ് നാഗരോലിൽ, ജിജി മൂഴിക്കച്ചാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
രാജപുരം : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമെന്നും തീരുമാനം പിൻവലിക്കണമെന്നും പുരോഗമന കലാ സാഹിത്യ സംഘം പനത്തടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.പൈനിക്കരയിൽ നടന്ന സമ്മേളനം പുകസ ജില്ലാ പ്രസിഡണ്ടും പ്രശസ്ത കവിയുമായ സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് മധു എ.വി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംഘം ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ഗണേശൻ അയറോട്ട് […]