ഒടയംചാൽ: കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി. പിതാവ്: എ.നാരായണൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പ്രമോദ്, പ്രസാദ്.
ബളാൽ: കെട്ടിട നികുതിയും, വീട്ടു നികുതിയും, വീട് നിർമാണ ത്തിനുള്ള പെർമിറ്റ് ഫീസും അടക്കം സംസ്ഥാന സർക്കാർ അന്യയമായി വർധിപ്പിച്ചിട്ടുള്ള മുഴുവൻ നികുതി വർധനവും അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ബളാൽ പഞ്ചായത്ത് യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രധിഷേധ മാർച്ചും ബളാൽ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ധർണ സമരവും സംഘടിപ്പിച്ചു. കേരളത്തിലെ പാവപെട്ട ജനങ്ങളുടെ മേൽ അമിതമായി ചുമത്തിയ അധിക ഭാരനികുതി അടിയന്തിരമായി പിൻവലിക്കണമെന്ന് ധർണ സമരം ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ബളാൽഗ്രാമ പഞ്ചായത്ത് […]
പൂടംങ്കല്ല്: കാസറഗോഡ് ബാഡൂര്‍ സ്വദേശിയും അയ്യങ്കാവില്‍ താമസക്കാരനുമായ ഖാദര്‍ (87) നിര്യാതനായി. ഭാര്യ :പള്ളംപടുക്കം ആസ്യ. മക്കള്‍ ഹനീഫ, അഹമ്മദ്, ഷെരീഫ ഹജ്ജുമ്മ (ഹെഡ് നേഴ്സ,് മഞ്ചേശ്വരം ), സുഹ്റ, മൈമൂന. മരുമക്കള്‍ : അബ്ദുല്‍ കരീം ഹാജി (ഹെഡ് മാസ്റ്റര്‍, മഞ്ചേശ്വരം ), ബഷീര്‍ (ബാംഗ്ലൂര്‍ )
ബളാംതോട്: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം ബളാംതോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സഹൃദയ ക്ലബില്‍ നടക്കും. സംഘടനാ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര് സൂര്യനാരായണഭട്ട് ഉദ്ഘാടനം ചെയ്യും.വി.കൃഷ്ണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും.കെ.മണി, തോമസ്ടി.തയ്യില്‍,കൂക്കള്‍ രാഘവന്,അഡ്വ.അംബികാസൂനു, കെ.കൃഷ്ണന്‍കുട്ടി, ശ്യാമള കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
