കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിലെ ടൂറിസം മേഖലകൾ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് ഉള്ളംകൈയിലാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠനാവശ്യത്തിനായി പോകുന്നത് കേരളമുൾപ്പെടുന്ന മിക്ക സംസ്ഥാനങ്ങളിലുമുള്ള പ്രവണതയാണ്. നമുക്ക് ചെയ്യാനുള്ളത് നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. ആധുനികമായ കോഴ്സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും മറ്റും ഉറപ്പാക്കിയാൽ കുട്ടികൾ ഇവിടെ തന്നെ പഠിക്കും. ഇത് മാത്രമല്ല മറ്റു സ്ഥലത്തെ കുട്ടികളും ഇങ്ങോട്ടേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് എച്ച്.എ.എല്ലിന്റെ ഏറ്റെടുത്ത ഭൂമിയിൽ ഭാവിയിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ കൃത്യമായി സംഭരിക്കാനും സൂക്ഷിക്കാനും അവ സമയത്തിന് വിപണിയിൽ എത്തിക്കാനും കയറ്റുമതി ചെയ്യാനുമുള്ള എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നു വരികയാണ്. ഇതോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണവും നടക്കുന്നു. ആരോഗ്യമേഖലയിൽ കൂടുതൽ ആളുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ സ്പോർട്സ് ഹോസ്റ്റൽ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. നമ്മുടെ വിദ്യാർത്ഥികൾ ഇവിടെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ഇന്റർവ്യൂവിൽ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ട്. അത് മനസ്സിലാക്കി ഇന്റർവ്യൂവിൽ മികവ് പ്രകടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും. 28 ഓളം പേർ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിയുമായി നേരിൽ പങ്കുവെച്ചു.
Related Articles
ദേശീയ പാത 66 ന്റെ നിർമ്മാണം : ബി ജെ പി ജില്ലാ നേതൃത്വം മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടി കാഴ്ച്ച നടത്തി
കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജില്ലാ ജനറൽ സെക്രട്ടറി വിജയ് റൈ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ കൂടി കാഴ്ച്ച നടത്തി. നിലവിൽ കാസർഗോഡ് ജില്ലയിലെ ദേശീയ പാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രസ്തുത വിഷയങ്ങളിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിതിൻ ഗഡ്കരി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേശീയപാതയുമായി […]
രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം ഇന്ന്: ആയിരങ്ങള്‍ പങ്കെടുക്കും; തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പനത്തടി സെന്റ് ജോസഫ് ദേവാലയം
കോളിച്ചാല്‍ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍ഗോഡ് ജില്ലയിലെ സ്ഥിര തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലേക്കുളള രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം ഇന്ന് രാത്രി 12ന് ആരംഭിച്ച് നാളെ രാവിലെ 4ന് സമാപിക്കും. സീറോ മലബാര്‍ സഭ,സഭാ ശാക്തികരണ വര്‍ഷ ‘ മായി പ്രഖ്യാപിച്ചിരിക്കുന്ന 2026 ലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് തലശ്ശേരി അതിരൂപത മെത്രാ പ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍, തലശ്ശേരി അതിരൂപതയിലെ കാസര്‍ഗോഡ് റീജിയണില്‍ ഉള്‍പ്പെട്ട വെള്ളരിക്കുണ്ട്, മാലോം, […]
സംസ്ഥാന പാത ശുചീകരിച്ച് സി പി എം പനത്തടി ഏരിയാ കമ്മറ്റി
അമ്പലത്തറ: കേരളത്തിലെ സി പി എമ ന്റെ സമാരാധ്യനായ നേതാവ് ഇകെ നായനാരുടെ സ്മരണീയ ദിനത്തിൽ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശത്തുംസി പി എം പനത്തടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി. സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത മാലിന്യ മുകത കേരളം ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് 39 കിലോമീറ്റർ ദൂരത്തിൽ പാതയോരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനത്തിന് സി പി എം നേതൃത്വം നൽകിയത്. ഗുരുപുരത്ത് ഏരിയാതല ഉദ്ഘാടനം കാസറഗോഡ് ജില്ലാ […]




