കോളിച്ചാല്‍ : കൊളപ്പുറത്തെ കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന് – 59) നിര്യാതനായി. മൃതസംസ്കാരം നാളെ രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ ഭാര്യ: മീന മക്കള്‍: സോബി,ജോബി(അബുദാബി)
ഇടത്തോട് : മിൽമ മലബാർ മേഖലാ യൂണിയനിൽ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥലം മാറിപോകുന്ന ഇടത്തോട് ക്ഷീര സംഘം സെക്രട്ടറി അച്ചുതന് പരപ്പ ബ്ലോക്ക് ക്ഷീര സംഘം സെക്രട്ടറിമാർ യാത്രയയപ്പ് നൽകി. പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ക്ഷീര സംഘം പ്രസിഡന്റ് ജോർജ് പാലമറ്റം അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ കെ. ഉഷ എന്നിവർ ക്ഷീര സംഘം […]
പാണത്തൂർ: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ ചെറുപനത്തടി വരെ പാതയോര ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ സ്നേഹ, ആശ വർക്ക്ര് ഷൈജ, ഹരിത സേന കൺസോർഷ്യ സെക്രട്ടറി സ്നേഹി ഷാജി, ലത സുനിൽ, ലൈസ പ്രിൻസ്, രേഖ സുരേഷ് എന്നിവർ നേതൃത്വം നൽക