മാലക്കല്ല് : സെന്റ് മേരിസ് എ യുപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ വിപുലമായ ആഘോഷിച്ചു. സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാ.ജാബിഷ് തടത്തിൽ ഉദ്ഘാടനം ചെയ്തു. നൂറോളം ചാച്ചാജിമാരും ചാച്ചാജി തൊപ്പികൾ അണിഞ്ഞ മറ്റുകുട്ടികളും അണിനിരന്ന ശിശു ദിന റാലിയെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ബാല സഭയുടെ നേതൃത്വത്തിൽ നടന്നു. സെന്റ് മേരിസ് യുപി സ്കൂൾ മാലക്കലിലെ എൽ പി വിഭാഗം സ്കൂൾ ലീഡറായ മാസ്റ്റർ ജോർജിൻ പ്ലനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ലീഡർ നന്ദന ഓ എൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ സജി എം എ, പിടിഎ പ്രസിഡൻറ് കൃഷ്ണകുമാർ, മദർ പി ടി പ്രസിഡൻറ് സൗമ്യ സന്തോഷും എൽ പി തല എസ് ആർ ജി കൺവീനർ ജെസ്നി ജോസും ആശംസകൾ അറിയിച്ചു. അസിസ്റ്റൻറ് മാനേജർ ഫാ. ജോബിഷ് തടത്തിൽ സമ്മാനദാനം നിർവഹിച്ചു .തുടർന്ന് കുട്ടികളുടെ കലാവിരുന്നിൽ പാവനാടകം, ആക്ഷൻ സോങ്, ഗ്രൂപ്പ് സോങ്ങ്, കഥ പറയൽ, പ്രസംഗങ്ങൾ തുടങ്ങിയ ഭരണശബളമായ കലാപരിപാടികൾ നടത്തപ്പെട്ടു.തുടർന്ന് കുട്ടികൾക്ക് പായസ വിതരണവുംനടന്നു.
Related Articles
വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം: കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ ഒന്നാമത്്
അട്ടേങ്ങാനം : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2023 ‘ഒരുമയുടെ പലമ എന്ന പേരിൽ സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം സമാപിച്ചു.ബേളൂർ ജിയുപി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 198 പോയിറ്റോടെ കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ് ഒന്നാമതെത്തി. 110 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത്് രണ്ടാം സ്ഥാനവും,44 പോയിന്റോടെ ഈസ്റ്റ് എളേരി മുന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി […]
അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു
രാജപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോടോം -ബേളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുനു വി ജെ നേതാക്കള്‍ക്കൊപ്പം പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു.
കോടോത്ത് ഡോ. അംബേദ്കർ സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ മൂന്ന് ദിവസത്തെ ഓണാവധി ക്യാമ്പിന് തുടക്കമായി
കോടോത്ത് ഡോ. അംബേദ്കർ സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ മൂന്ന് ദിവസത്തെ ഓണാവധി ക്യാമ്പിന് തുടക്കമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.എച്ച് എം ഇൻ ചാർജ് സുനിത .എസ് അധ്യക്ഷത വഹിച്ചു.രാജപുരം സി ഐ ഇ ക കൃഷ്ണൻ കെ കാളിദാസ് മുഖ്യാതിഥിയായി .പിടിഎ പ്രസിഡൻറ് സൗമ്യ വേണുഗോപാൽ , എസ് എം സി ചെയർമാൻ ബിജുമോൻ , സീനിയർ അധ്യാപകൻ ബാലചന്ദ്രൻ എൻ , സ്റ്റാഫ് സെക്രട്ടറി പ്രസീജ പി , പോലീസ് ഓഫീസർ […]