ഒടയംചാൽ: ദലിത് സമുദായ മുന്നണി (ഡി എസ് എം) കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഏകദിന നേതൃത്വ ക്യാമ്പും വെളളരിക്കുണ്ട്, ,കാഞ്ഞങ്ങാട് താലൂക്ക് കമ്മറ്റി രുപീകരണവും നടന്നു. സംസ്ഥാന വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ശങ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കൃഷ്ണൻ മൂപ്പിൽ മുഖ്യപ്രഭാഷണം നടത്തി.. സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി.നാരായണൻ,മുരളി കോഴിക്കോട്, എൻലൈറ്റഡ് യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് മനീഷ് എം, ഡി.എസ് എം ജില്ലാ ട്രഷറർ കെ.വി.കൃഷ്ണൻ,ജില്ലാ കമ്മറ്റിയംഗങ്ങളായ സതീഷ് എം, പി.നാരായണൻ എന്നിവർ പ്രസംഗിച്ചു. .എൻലൈറ്റഡ് യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടറി അനിത സ്വാഗതവും ജില്ലാ കമ്മറ്റിയംഗം വിഷ്ണു പട്ടുവം നന്ദിയും പറഞ്ഞു.
