ബളാതോട്: ബളാംതോട് കുറിഞ്ഞിയിലെ ദാമോദരൻ കെ (53) നിര്യാതനായി. ഭാര്യ : രുക്മണി ദാമോദരൻ. മക്കൾ : ശ്വേത, ശ്രേയസ്സ്. സഹോദരങ്ങൾ : നാരായണൻ, രാഘവൻ, മാധവൻ, സുധാകരൻ,പരമേശ്വരൻ, ബാലാമണി, നാരായണി, പരേതരായ എങ്കാപ്പു, കൃഷ്ണൻ, ഭാസ്ക്കരൻ
രാജപുരം: പൈനിക്കരയിലുണ്ടായ ഓട്ടോ അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ രാജപുരത്തെ ചക്കാലക്കൽ ബേബിയുടെയും ഫിലോമിനയുകയും മകൻ അഭിലാഷ് ബേബി (40) മരണപ്പെട്ടു ഭാര്യ – മോൺസി (ഇസ്രായേൽ) കർന്നാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ ഒലീവിയ അഭിലാഷ്. സംസ്കാരംപിന്നീട്. സഹോദരങ്ങൾ – ലോബിഷ് കാഞ്ഞിരപ്പാല കൂടല്ലൂർ കോട്ടയം, പരേതനായറോബിൻ.
പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേര്‍സ് യൂണിയന് പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന് ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന് ഉല്‍ഘാടനം ചെയ്തു.പി സുകുമാരന്‍ അധ്യക്ഷയായി. രജനികൃഷ്ണന്‍ , മധു കോളിയര്‍, ബാലകൃഷ്ണന് ഇ എന്നിവര്‍ സംസാരിച്ചു. പി തമ്പാന് പാണത്തൂര്‍ സ്വാഗതവുംപറഞ്ഞു.
രാജപുരം: 36 വർഷങ്ങൾക്ക്്് ശേഷം അവർ ഒന്നിക്കുന്നു.രാജപുരം ഹോളിഫാമിലി ഹൈസ്ക്കൂൾ 1986-87 എസ് എസ് സി ബാച്ച്് വിദ്യാർ്ത്ഥികളാണ് സ്ക്കൂളിൽ സൗഹൃദ സംഗമത്തിനൊരുങ്ങിയത്. നാളെ രാവിലെ 9ന് സ്ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുക്കന്മ്രാരെ ആദരിക്കൽ, ചർച്ച, സ്നേഹവിരുന്ന്് എന്നിവ നടക്കും.