കൊട്ടോടി : പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം ജനറൽ ബോഡി യോഗം 5ന് രാവിലെ 10 മണിക്ക് ചേരും. ദേവസ്ഥാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാമ് ഭക്തജനങ്ങളുടെ വിപുലമായ യോഗം ചേരുന്നത്.
രാജപുരം: കാസർഗോഡ് കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടത്തിയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 54 കിലോ വിഭാഗത്തിൽ ഡോ.അംബേദ്കർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി, ശിവപ്രിയ പുന്നപുള്ളി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ദേശീയ വടംവലി താരവും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന മിടുക്കിയാണ്. സുനിൽ കുമാർ പി.കെ, ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ അനിത.എസ് ദമ്പതികളുടെ മകളാണ്.
ബളാന്തോട്: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള എച്ച് എസ് എസ് ടി സീനിയർ മാസ്, എച്ച് എസ് എസ് ടി സീനിയർ കോമേഴ്സ്, എച്ച് എസ് എസ് ടി ജൂനിയർ മാസ്, എച്ച് എസ് എസ് ടി ജൂനിയർ ബോട്ടണി, എച്ച് എസ് എസ് ടി ജൂനിയർ കെമിസ്ട്രി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/05/2023 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് […]