രാജപുരം : കള്ളാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന വനിതകൾക്ക് പച്ചക്കറി തൈ വിതരണം എന്ന പദ്ധതിയിലെ തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. പച്ചക്കറി തൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്ടി കെ നാരായണൻ നാളെ വൈകുന്നേരം മൂന്നു മണിക്ക് കൃഷിഭവനിൽ വെച്ച് നിർവഹിക്കും.
തൈകൾ ഓരോ വാർഡിലുമായാണ് വിതരണം ചെയ്യുന്നത്. വിതരണം ചെയ്യുന്ന തീയതിയും സമയവും വാർഡ് മെമ്പർമാർഅറിയിക്കും
Related Articles
സംസ്ഥാനപാത നവീകരണ അനാസ്ഥയ്ക്കെതിരെ നടത്തുന്ന സമരത്തിന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം ഫോറോനാ പിന്തുണ പ്രഖ്യാപിച്ചു
രാജപുരം : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. […]
പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ട മഹോത്സവവും നാളെ ആരംഭിക്കും
രാജപുരം: പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ടമഹോത്സവവും നാളെ മുതൽ ആരംഭിക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5 ദവസം നീണ്ടുനിൽക്കുന്ന മഹോത്സവ പരിപാടികൾ 7 ന് സമാപിക്കും. 3ന് രാവിലെ 7ന് നടതുറക്കലോടെ ആരംഭിക്കും. തുടർന്ന് ഗണപതിഹോമം. 8ന് വിഷ്ണുസഹസ്രനാമം,11 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര, 11.30 ന് ആദ്ധ്യാത്മിക പ്രഭാഷണം. 1 മണിക്ക് അന്നദാനം,വൈകുന്നേരം 5ന് ആചാര്യവരണം, സമൂഹപ്രാർത്ഥന 7.30ന് തിരുവാതിര:ഫ്യൂഷൻസ്,8.30ന് കോൽക്കളി എന്നിവ നടക്കും. 4ന് രാവിലെ 7ന് ഗണപതിഹോമം,ബിംബശുദ്ധി 1 […]
കുരുന്നുകളോട് കഥ പറഞ്ഞ് ഗോപി കുറ്റിക്കോൽ
കോടോത്ത്: കുരുന്നുകളോട് കഥ പറഞ്ഞ് ഗോപി കുറ്റിക്കോൽ. പ്രീ സ്കൂൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കഥോത്സവം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രശസ്ത നാടക-സിനിമാ പ്രവർത്തനായ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. കുട്ടികളോട് കഥ പറയാൻ സരോജിനിയമ്മ കോടോത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. മദർ പി.ടി.എ.പ്രസിഡണ്ട് വിദ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ബാലചന്ദ്രൻ എൻ, സ്റ്റാഫ് സെക്രട്ടറി പ്രസീജ പി, സുജാത , സി.ആർ.സി കോർഡിനേറ്റർ ശാരിക എന്നിവർസംസാരിച്ചു.പ്രിൻസിപ്പാൾ രത്നാവതി. എ. സ്വാഗതവും […]