രാജപുരം : ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയിലെ മാവ് ഗ്രാഫ്റ്റ് തൈകൾ കള്ളാർ കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒരു തൈക്ക് 20 രൂപ നിരക്കിൽ കൃഷിഭവനിൽ സർവ്വേ നമ്പർ രേഖപ്പെടുത്തി കർഷകർക്ക് കൈപ്പറ്റാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബളാംതോട് : മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കിയിരുന്ന ട്രയിന്‍ യാത്രാ നിരക്ക് ഇളവ് പുനഃസ്ഥപിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ബളാന്തോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി.എം ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്, മലയാളത്തിന്റെ സ്നേഹഭാജനമായ പ്രൊ. എം.കെ സാനു, ചലചിത്ര – മിമിക്രി താരം കലാഭവന്‍ നവാസ്, വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ച ക്ഷീര കര്ഷകന് മേലത്ത് കുഞ്ഞികുണ്ടന് നായര്‍, തേവലക്കര ബോയ്സ് ഹൈസ്കൂള്‍ […]
ചുള്ളിക്കര : കോടോം – ബേളൂർ പഞ്ചായത്ത് ആറാം വാർഡ് എഡിഎസ് പ്രസിഡന്റ് തൂങ്ങലിലെ സരോജിനി (57)നിര്യാതയായി. സംസ്കാരം ഇന്നു ( 7-8 -23) രാവിലെ 8.30ന് ചുള്ളിക്കര ടൗണിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: സുരേഷ്. മക്കൾ: സുജിനി, സുജിത്ത്. മരുമക്കൾ: ബിജു (വടകര), സീമ(സഹലേഷ്പുര).
ബന്തടുക്ക :ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു -വിലെ ഫുൾ A+ വിജയികളെ സ്കൂൾ അങ്കണത്തിൽ വെച്ചു പി ടി എ & സ്റ്റാഫിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മികവ് 2023 ൽ വെച്ച് അനുമോദിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനത്തിന്റെ അധ്യക്ഷതയിൽ കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് ബന്തടുക്ക ഡിവിഷൻ മെമ്പർ ബി കൃഷ്ണൻ, കുറ്റിക്കോൽ […]