രാജപുരം : മജ്ജ സംബന്ധമായ അസുഖ ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് – സുധാ ദേവി ദമ്പതികളുടെ മകൻ ഋത്വിക് ആണ് മരിച്ചത്. സഹോദരൻ:ഋഷികേശ്
രാജപുരം: നികുതി വർധനയ്ക്കെതിരെ യു ഡി എഫ് കളളാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കളളാർ മണ്ഡലം പ്രസിഡന്റ് എം എം സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ. കെ.ഗോപി,പി എ ആലി, പ്രിയ ഷാജി,പി.സി തോമസ്,ഒ.ടി ചാക്കോ,സജി പ്ലാച്ചേരി,ബേബി ഏറ്റിയാപ്പളളിൽ. ത്യേസ്യാമ്മ ജോസഫ് സെന്റിമോൻ മാത്യു, പി.ഗീത,പി.എൽ.റോയി എന്നിവർ പ്രസംഗിച്ചു.
രാജപുരം: ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പുതിയതായി സെന്റ് മേരീസ് സ്കൂളിലേക്ക് എത്തുന്ന നൂറ്റിനാല്പതോളം കുട്ടികളെ വരവേൽക്കാൻ സ്കൂൾ ക്യാമ്പസ് മുഴുവനും വർണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു.കുട്ടികളെ എല്ലാവരെയും ബലൂണും പൂക്കളും നൽകി സ്വീകരിച്ചു . സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ സ്വാഗതപ്രസംഗം നടത്തി. സെന്റ് മേരീസ് കോളേജ് ഡയറക്ടർ ഫാ.ജോസ് മാത്യു പാറയിൽ അധ്യക്ഷനായിരുന്നു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത് പ്രവേശനോത്സവ […]