അട്ടേങ്ങാനം : ബേളൂര്‍ ശ്രീ മഹാശിവ ക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് വിളക്കുപൂജ നടത്തി. ആറുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ന് വിളക്കുപൂജ നടത്തിയത്.
ഒടയംചാൽ : കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 27 ന് വ്യാഴാഴ്ച 2.30 മണിക്ക് ചക്കിട്ടടുക്കത്തുവെച്ചു പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊ. സി ആർ നീലകണ്ഠൻ സംബന്ധിക്കുന്നു ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് 1 മണിക്ക് നിർദ്ധിഷ്ട ഖനന പ്രദേശം അദ്ദേഹം സന്ദർശിക്കുന്നു
പൂടങ്കല്ല് : കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും ആവശ്യമായ കെട്ടിട സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നും സി.പി.ഐ അയ്യന്‍കാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മുതിര്‍ന്ന അംഗം നാരായണന് പതാക ഉയര്‍ത്തി. വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം ടി.കെ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. എ നാരായണന് അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം അനിഷ് കുമാറും അനുശോചന പ്രമേയം ഹമീദ് അയ്യന് കാവും നിര്‍വ്വഹിച്ചു. കെ കുഞ്ഞികൃഷ്ണന് നായര്‍ സ്വാഗതവും പ്രവര്‍ത്തന […]