കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ അധ്യാപക പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ എ.പി. അംബിക , തഹസിൽദാർ സുരേഷ് ചന്ദ്രബോസ് , സി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.രമേശൻ , വി.മണികണ്ഠൻ, സി.രാധാകൃഷ്ണൻ , ബിജി.ഒ.കെ, പ്രീത.കെ.യു, ബീന എൻ വി , സുകന്യ ജിനേഷ്, സുമയ്യ സി എന്നിവരാണ് അധ്യാപക പ്രതിഭാ പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.
ജമാലുദ്ദീൻ വൈദ്യർ, ഉത്തരമലബാറിലെ ഏറ്റവും മികച്ച സാമൂഹൃ പ്രവർത്തകൻ സലിം സന്ദേശം ചൗക്കി പുരസ്‌കാരം ഏറ്റുവാങ്ങി. ജമാലുദ്ദിൻ വൈദൃറെ ചടങ്ങിൽ വെച്ച് ആദരിച്ചു.
സഞ്ജന രാജീവ്, ഷീല ലാൽ , ഷാഹിറ ജാഫർ , രേഖ സജയ്, എന്നിവർ പരിപാടിക്ക്നേതൃത്വംനൽകി.
