പാറപ്പള്ളി.ദേശീയ അധ്യാപക ദിനത്തിൽ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, വാർഡിലെ മുതിർന്ന അധ്യാപകൻ അമ്പലത്തറയിലെ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ആദരിച്ചു.1966ൽ SSLC ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി കാസർകോട് മായിപാടിയിൽ നിന്നും ടി ടി സി യും കഴിഞ്ഞ് അധ്യാപകനായി അട്ടേങ്ങാനം ശ്രീ ശങ്കര എ.യു.പി.സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. 1971 പി.എസ്സ്.സി. മുഖാന്തിരം സർക്കാർ സ്കൂളിൽ നിയമിതനായി. തളിപ്പറമ്പ് ,പറക്കളായി, പനങ്ങാട്, ബേളൂർ യു.പി., ഇരിയ, അമ്പലത്തറ എന്നീ സ്ക്കൂളുകളിലായി 36 വർഷത്തെ സേവനത്തിനു ശേഷം പ്രധാന അധ്യാപകനായി ഇരിയ ഗവ: ഹൈസ്കൂളിൽ നിന്നും വിരമിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി .ദാമോദരൻ പൊന്നാട അണിയിച്ച് ആദരിച്ചു.മുൻ വൈ. പ്രസിഡന്റ് പി.എൽ ഉഷ, പി.ജയകുമാർ, ടി.കെ.കലാരഞ്ജിനി, വി.കെ.കൃഷ്ണൻ, എൻ.അമ്പാടി, സി.പി.സവിത,വന്ദന എം.തമ്പാൻ, തുടങ്ങിയവർസംബന്ധിച്ചു.
