പാണത്തൂർ: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷത്തിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. വികാരി റവ.ഫാ.വർഗീസ് ചെരിയംപുറത്ത് കൊടിയേറ്റി. ആദ്യദിനം ഫാ.ജോസഫ് പുതുമന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
കരിവേടകം : മണിപ്പൂർ ക്രൈസതവ വിശ്വസി സമൂഹം നേരിടുന്ന കൊടിയ പീഡനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സെന്റ് മേരീസ് ചർച്ച് മേരിപുരം ഇടവകാ സമൂഹം പ്രതിക്ഷേധറാലി നടത്തി.ഇടവക വികാരി ഫാ.ആന്റണി ചാണക്കാട്ടിൽ ഉത്ഘാടനം ചെയ്തു. മേരിപുരം ഇടവക കോഡിനേറ്റർ സണ്ണിക്കുട്ടി കാഞ്ഞിരത്തുമൂട്ടിൽ അധ്യക്ഷത വഹിച്ചു. കരിവേടകം ബെനഡിക്ടിൻ ആശ്രമം സുപ്പിരിയർ ഫാ: ജോസ് കുന്നേൽ, മേരിപുരം സാൻ ജോസ് കോൺവെന്റ് സുപ്പിരിയർ സി. തുഷാര, ജോളി പാറേക്കാട്ടിൽ,, കുര്യൻ എം.എൽ മാന്തോട്ടം എന്നിവർനേതൃത്വംനല്കി.
കാങ്കോലിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വ പരമായ പങ്കു വഹിച്ച കെ.വി.കുഞ്ഞപ്പൻ മാസ്റ്ററുടെ 12-ാം ചരമ വാർഷിക ദിനമാണ് ഇന്ന്്. പൊതു പ്രവർത്തനത്തിന്റെ നാനാ തുറകളിലും നിറഞ്ഞു നിന്ന കുഞ്ഞപ്പൻ മാസ്റ്റർ കാൽ നൂറ്റാണ്ടിലേറെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മറുപക്ഷത്തുള്ളവരെ പാർട്ടിയിൽ എത്തിക്കുക എന്ന ദൗത്യം നിർവ്വഹിച്ച ത്യാഗ ധനനായ നേതാവായിരുന്നു മാസ്റ്റർ . നാട്ടിലുണ്ടാകുന്ന കുടുംബ പ്രശ്നങ്ങൾ, അതിർത്തിത്തർക്കം, വഴി പ്രശ്നം എന്നിവയെല്ലാം ഉയർന്നു വരുമ്പോൾ കുഞ്ഞപ്പൻ മാസ്റ്ററെ സമീപിക്കുക പതിവായിരുന്നു. […]
കൊട്ടോടി : പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം ജനറൽ ബോഡി യോഗം 5ന് രാവിലെ 10 മണിക്ക് ചേരും. ദേവസ്ഥാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാമ് ഭക്തജനങ്ങളുടെ വിപുലമായ യോഗം ചേരുന്നത്.