കാസറഗോഡ്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളികൈമാറി
രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന് ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാത നവീകരണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ രാജപുരം മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യൂണിയന്റെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യോഗത്തിലാണ് റോഡ് പണി വേഗത്തിൽ പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് ആവശ്യം ഉയർന്നത്. മേഖലാ പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ പതാകയുയർത്തി., സുരേഷ് കുക്കൾ, സണ്ണി ചുളളിക്കര, നൗഷാദ് കെ പി എന്നിവർസംസാരിച്ചു.
പാണത്തൂര്‍ : കനത്ത മഴയില്‍ മണ്‍റോഡ് ഒലിച്ചുപോയതോടെ കാല്‍നട യാത്ര പോലും പറ്റാതെ ദുരിതമനുഭവിക്കുകയാണ് റാണിപുരം കുറത്തിപ്പതിയിലെ ആദിവാസി കുടുംബങ്ങള്‍. 2014-15 വര്‍ഷത്തില്‍ ഉമ്മന്‍ ചാണ്ടി ഗവണ്മെന്റിന്റെ കാലത്ത് ആശിച്ച ഭൂമി പദ്ധതിയില്‍ പെടുത്തി ഭൂമി ലഭിച്ച മാവില,മലവേട്ടുവ വിഭാഗങ്ങളില്‍ പെട്ട 8 ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണ് ശക്തമായ മഴയത്ത് വെള്ളം കുത്തിയൊഴുകി റോഡില്‍ ആറ് അടിയോളം അഴത്തില്‍ ഗര്‍ത്തമായി കാല് നടയാത്ര പോലും ദുസ്സഹമായതോടെ ദുരിതമനുഭവിക്കുന്നത്. ആകെ 8 കുടുംബങ്ങള്‍ക്കാണ് ആശിക്കും ഭൂമി പദ്ധതി […]