രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫുകളെയും നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശുപത്രി മാർച്ച് സെപ്്റ്റംബർ 11ന് നടക്കും. ആശുപത്രിയിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി രുപീകരിച്ച സംഘാടക സമിതി പ്രവർത്തനം സജീവമാക്കി. സംഘാടക സമിതി രുപീകരണ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി. ടീ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. എയിംസ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് മുഖ്യ പ്രഭാഷണം നടത്തി. കൂട്ടായ്മ സെക്രട്ടറിമാരായ അഹമ്മദ് കിർമാണി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മലയോര കർഷക സമിതി നേതാക്കളായ രഞ്ജിത്ത്. എം, ഷിനോ ഫിലിപ്, ടാക്സി ഡ്രൈവർസ് യൂണിയൻ നേതാവ് സിബി ചാക്കോ, വി.ശശികുമാർ, ഫിലിപ്.കെ എന്നിവർ സംസാരിച്ചു. എയിംസ് ജനകീയ കൂട്ടായ്മ വൈസ് പ്രസിഡന്റ സൂര്യ നാരായണ ഭട്ട് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടീ. കെ. നാരായണൻ ചെയർമാൻ, ശശികുമാർ. വി കൺവീനർ, സൂര്യനാരായണ ഭട്ട്, രഞ്ജിത്. എം,വൈസ് ചെർമാൻമാർ, ഫിലിപ്. കെ ട്രഷറർ, സി. ടീ. ലൂക്കോസ്, ഷിനോ ഫിലിപ്, സിബി ചാക്കോ, തോമസ്. പി. ജെ ജോയിന്റ് കൺവീനർമാർ എന്നിവരെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 11 നു നടക്കുന്ന സമര പരിപാടിയിൽ ലോകപ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി പങ്കെടുക്കുമെന്ന് ഭാരവാഹികൾഅറിയിച്ചു.
