ന്യൂഡൽഹി: മണിപ്പൂർ ജനതയ്ക്കൊപ്പം ഈ രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഈ രാജ്യമുണ്ടെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ ആദ്യ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽ പോലും മണിപ്പൂരിനെ കുറിച്ച് പരാമർശമുണ്ടായില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ചോദ്യം ചോദിച്ചവർക്ക് ഉത്തരം കേൾക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞു. സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് അവർ നടത്തുന്നതെന്നും മോദി വിമർശിച്ചു.മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. കലാപത്തിൽ പങ്കാളിയായവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി കൊടുക്കും. മണിപ്പൂരിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, ഒരുമിച്ച് നമ്മൾ ഈ പ്രതിസന്ധിയെ നേരിടുമെന്നാണ്. സമാധാനം പുനസ്ഥാപിക്കാൻ അതിലൂടെ സാധിക്കും. മണിപ്പൂർ വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം മണിപ്പൂർ ചർച്ച പ്രതിപക്ഷം അട്ടിമറിച്ചു. ആഭ്യന്തര മന്ത്രി മണിപ്പൂരിനെ കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം 2028ൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ തയ്യാറെടുപ്പുകളോടെ വരണമെന്നും മോദി നിർദേശിച്ചു.
Related Articles
”ഫോൺ എത്ര വേണമെങ്കിലും ചോർത്തിക്കൊളളൂ, ഇതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല”, പ്രതികരിച്ച് രാഹുൽ ഗാന്ധി
പ്രതിപക്ഷ നേതാക്കളുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗൗതം അദാനിയും സർക്കാരും തമ്മിലുളള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പ്രതിപക്ഷ നേതാക്കളെ ഉന്നം വെച്ചുളള നീക്കങ്ങളെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്നുളള മുന്നറിയിപ്പ് സന്ദേശം ആപ്പിളിൽ നിന്ന് ലഭിച്ചുവെന്ന് പ്രതിപക്ഷത്തെ നിരവധി നേതാക്കളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ഡിയോ, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, […]
ബംഗാളിലും കേരളത്തിലും ‘ഇന്ത്യ’ സഖ്യമില്ല; തൃണമൂലുമായും കോൺഗ്രസുമായും സഹകരണമില്ലെന്ന് സിപിഎം
‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യനീക്കങ്ങൾക്ക് തിരിച്ചടി നൽകി ബംഗാളിൽ തൃണമൂലുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് സി പി എം. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും കേരളത്തിൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറല്ലെന്നാണ് സി പി എം വ്യക്തമാക്കിയത്. മുന്നണിയുടെ ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്നും ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ‘തീരുമാനം ഒരിക്കലും ഐക്യത്തിന് തടസമാകുന്നില്ല. എന്നാൽ സഖ്യത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്’,സി പി എം നേതാവ് നിലോത്പൽ ബസു പറഞ്ഞു. ‘ ബംഗാളിൽ പോരാട്ടം തൃണമൂലിനോടും […]
ആദിത്യ എൽ-1 ദൗത്യ വിക്ഷേപണത്തിന് മുമ്പ് ചെങ്കലമ്മ ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ അധ്യക്ഷൻ
ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിലേക്കുള്ള മിഷനായ ആദിത്യ എൽ-1 വിക്ഷേപണത്തിന് മുമ്പ് ക്ഷേത്ര സന്ദർശനവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുലൂർപേട്ടയിലെ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചന്ദ്രയാൻ മൂന്നിന് ശേഷം ഐഎസ്ആർഒയുടെ ദൗത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. അതേസമയം ശനിയാഴ്ച്ച 11.50ന് ആദിത്യ മിഷൻ ലോഞ്ച് ചെയ്യുമെന്ന് സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.ഇസ്രൊയുടെ സൗര ദൗത്യം സൂര്യനെ കുറിച്ചുള്ള പഠനത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യന്റെ ശരിയായ റേഡിയസിൽ […]