കള്ളാർ : ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി. മൃതദേഹംനാളെആഗസ്റ്റ് 10 വ്യാഴാഴ്ച വൈകുന്നേരം ചുള്ളിയോടി വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷ 11ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കള്ളാർ സെന്റ് തോമസ് ക്നാനായ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ത്രേസ്യാമ്മ ചേത്തലിൽ കുടുംബാംഗം. മക്കൾ: അനീഷ് (ഇറ്റലി), ഷീന, നിഷ, (ഇരുവരും യുകെ). മരുമക്കൾ: സജി പൂടംങ്കല്ല്, ജോമോൻ ഒടയംചാൽ (ഇരുവരും യുകെ),സിനി മാലക്കല്ല്(ഇറ്റലി).
Related Articles
കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു
ബന്തടുക്ക : കുറ്റിക്കോല്‍ മണ്ഡലം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി സാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്കിയ നന്മയുടെ ഓര്യ്ക്കായാണ് അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തില്‍ ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തത്. നേതക്കളായ സാബു അബ്രഹാം, സതീശന് കുതിരത്തൊട്ടി, ജോര്‍ജ്ജ് .ഇലക്കാട്ടില്‍, സതീശന് മാരിപ്പടുപ്പ് എന്നിവര്‍ സംബന്ധിച്ചു.
മലയോരത്ത്് ഗണേശവിഗ്രഹനിമഞ്ജന ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര
മാലോം : ഗണപതിയുടെ ജന്മദിന ഉത്സവമായ വിനായക ചതുര്‍ത്ഥി അഥവാ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മലയോരത്ത് ഒരുക്കങ്ങള്‍ പൂര്ത്തിയായിു . പുങ്ങംചാല്‍ സംസ്കൃതി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഈമാസം 8 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 8 ന് രാവിലെ കൊന്നക്കാട് മുത്തപ്പന് മഠപ്പുരസന്നിധിയില് വിഗ്രഹപ്രതിഷ്ഠ നടക്കും. വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രമേല്‍ ശാന്തി ഗണേഷ് ഭട്ട് പ്രതിഷ്ഠചടങ്ങുകള്ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മഹാഗണപതി ഹോമം. നാമജപം മംഗളആരതി എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് […]
കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു
അട്ടേങ്ങാനം: കോടേം-ബേളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ ഗുണഭോക്ത സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2016 -17 ആരംഭിച്ച ലൈഫ് ഭവന പദ്ധതി വളരെ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഭരണ സമിതിയെ എംഎല്‍എ അഭിനന്ദിച്ചു.ലൈഫ് ഭവനപദ്ധതിയില്‍ 642 വീടുകള്‍ കരാര്‍ വച്ചതില്‍ 512 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി ചടങ്ങില്‍ […]