എണ്ണപ്പാറ: നിർധനരായ ഒരുപാട് പേരുടെ ഏക ചികിത്സാ അഭയകേന്ദ്രമായ എണ്ണപ്പാറ പി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു സ്റ്റാഫുകളെയും നിയമിച്ച് ഈ മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്ന് മഹാത്മാ ജനശ്രീ യൂണിറ്റ് സർക്കാരി രൂപീകരണ യോഗംആവശ്യപ്പെട്ടു. വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു മണ്ഡലം ചെയർമാൻ വിനോദ് ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകട്ടറി കുഞ്ഞുമോൻ, ട്രഷറർ സജീത ശ്രീകുമാർ എന്നിവർ സംസാരിച്ചു. രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി തോമസ് ടി. ഒ. (പ്രസിഡന്റ ) തങ്കമണി സി (സെക്രട്ടറി) പി.വിജയൻ (ട്രഷറർ) എന്നിവരെതെരഞ്ഞെടുത്തു.
Related Articles
കനിയൻതോൽ – ചെമ്മഞ്ചേരി ചള്ളുവക്കോട് – ആലന്തട്ട കരുവാളം റോഡ് ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കനിയൻതോൽ ചെമ്മഞ്ചേരി ചള്ളുവക്കോട് – ആലന്തട്ട കരുവാളം റോഡ് ഉദ്ഘാടനം കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. എം. രാജഗോപാലൻ എം.എൽ എ തൃക്കരിപ്പൂർ നിയോജക മണ്ഡലം) അദ്ധ്യക്ഷൻ വഹിച്ചു. റിപ്പോർട്ട് അവതരണം എക്സിക്യൂട്ടീവ് എഞ്ചിനീയർ നടത്തി. മുഖ്യാതിഥി് ജില്ലാ പഞ്ചായത്ത്്് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.്് ജില്ലാ പഞ്ചായത്ത് മെമ്പർസി.ജെ. സജിത്ത് , ഷീബ ബി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ബി, നാലാം വാർഡ് […]
കോടോത്ത് സ്ക്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി
ഒടയംചാൽ : കോടോത്ത് സ്ക്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ മധുര വനം പദ്ധതിക്ക് തുടക്കം കുറിച്ചു. രാജപുരം ഇൻസ്പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ. കെ. മാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസീജ പി., ബാലചന്ദ്രൻ മാസ്റ്റർ, ഡി ഐ ബാബു, ജനാർദ്ദനൻ കെ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് രഞ്ജിനി എസ് കെ സ്വാഗതവും സി.പി.ഒ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.
രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക സംഗമംനടത്തി
രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ മാനേജർ റവ.ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ നാരായണൻ അധ്യാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ അയിത്തു,റിട്ടയർ അധ്യാപകൻ ടി.ജെ […]