ഒടയംചാൽ: ഒടയംചാൽ ഷോപ്പിംഗ് കോംപ്ലക്സ് & ബസ്റ്റാന്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഓട്ടോറങിക്ഷാ തൊഴിലാളി യൂണിയൻ ( CITU) വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം ലോഹിദാക്ഷൻ കെ.ടി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. സുധീഷ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ പി.കെ നാഗേഷ്, ബാബുരാജ്, സാബു കെ.വി, മനോജ് ടി എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ സ്വാഗതവും അനിഷ് ടി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജോസ് വാരണക്കുഴി (പ്രസിഡന്റ്), മധുപാക്കം (വൈസ് പ്രസിഡണ്ട്), വിമൽരാജ് (സെക്രട്ടറി), വിനോദ് എൻ.വി (ജോ. സെക്രട്ടറി), അനീഷ് ടി (ട്രഷറർ).
