പനത്തടി : ബളാംതോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി പി.അജിത്ത് (17) നിര്യാതനായി.താന്നിക്കാൽ ബി. പ്രഭാകരൻ പുഷ്പലത ദബതികളുടെ മകനാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ഏക സഹോദരി പി.അനു(വിദ്യാർത്ഥി,പയ്യന്നൂർകോളജ്)
രാജപുരം: പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ടമഹോത്സവവും നാളെ മുതൽ ആരംഭിക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5 ദവസം നീണ്ടുനിൽക്കുന്ന മഹോത്സവ പരിപാടികൾ 7 ന് സമാപിക്കും. 3ന് രാവിലെ 7ന് നടതുറക്കലോടെ ആരംഭിക്കും. തുടർന്ന് ഗണപതിഹോമം. 8ന് വിഷ്ണുസഹസ്രനാമം,11 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര, 11.30 ന് ആദ്ധ്യാത്മിക പ്രഭാഷണം. 1 മണിക്ക് അന്നദാനം,വൈകുന്നേരം 5ന് ആചാര്യവരണം, സമൂഹപ്രാർത്ഥന 7.30ന് തിരുവാതിര:ഫ്യൂഷൻസ്,8.30ന് കോൽക്കളി എന്നിവ നടക്കും. 4ന് രാവിലെ 7ന് ഗണപതിഹോമം,ബിംബശുദ്ധി 1 […]
കാലിച്ചാനടുക്കം:കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എ ഡി എസിന്റെ നേതൃത്ത്വത്തിൽ ആലത്തടി വയലിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവ് ലഭിച്ചു. നെൽകൃഷി കൊയ്ത്തുൽസവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി പ്രദേശത്ത്ആലത്തടി മലൂർ തറവാടിന്റെ ഒരു ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.കൃഷിയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആലത്തടി പ്രദേശത്തെ കർഷകരുടെയും അകമഴിഞ്ഞ സഹായവും ലഭിച്ചു. പുതു തലമുറയ്ക്ക് ഇത് നവ്യാനുഭവമായി. ചടങ്ങിൽ കോടോം ബേളൂർ […]