ചുളളിക്കര: പടിമരുത് കുരാമ്പിക്കോലിലെ കൃഷ്ണന്റെ ഭാര്യ പള്ളിച്ചി (57) നിര്യാതയായി.
മക്കൾ : പ്രിയേഷ് , പ്രീതി, പ്രിയ, മരുമക്കൾ : രേഷ്മ,രാജീവ്

കളളാർ: സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയ കെട്ടിട നികുതിയും, പെർമിറ്റ്, അപേക്ഷ ഫീസുകളും ഒഴിവാക്കുന്നതിനായി കള്ളാർ ഗ്രാമപഞ്ചായത്ത് ഇതു നടപ്പിലാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട സോഫ്റ്റ് വെയറുകളിൽ നടത്തിത്തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ കളളാർ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ്, റഗുലറൈസേഷൻ ഫീസ്, ലേ ഔട്ട് ഫീസ് തുടങ്ങിയവയും പിൻവലിക്കണമെന്ന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ഇടത്തരക്കാരായ ജനങ്ങളുടെ വീട് നിർമ്മാണ സ്വപ്നങ്ങൾക്ക് സർക്കാർ തീരുമാനം തിരിച്ചടിയാണ്. കാർഷിക മേഖലയിൽ നിന്നുള്ള […]
പാറപ്പള്ളി : കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 19-ാം വാർഡിൽ നൂറ് ദിനം പൂർത്തീകരിച്ച തൊഴിലാളികൾ, കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ പഞ്ചായത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ രഞ്ജുഷ ബാലൂർ, താലൂക്ക് തലത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ബാലൂർ എന്നിവർക്കും കെട്ടിട നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ നേതൃത്വം നൽകിയ വാർഡ് ക്ലർക്ക് പ്രസീദ മധു എന്നിവർക്കും വാർഡ് സമിതി നേതൃത്വത്തിൽ അനുമോദനം നൽകി.അതോടൊപ്പം മാലിന്യ മുക്ത ജനകീയ കൺവെൻഷനും മാലിന്യമുക്ത […]
പാണത്തൂർ :പനത്തടി പഞ്ചായത്ത് 2022_23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച അരിപ്രോട്_പുഴക്കര റോഡ് ഗതാഗതത്തിനായി തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വാർഡ് അംഗം കെ.ജെ ജെയിംസ് അധൃഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, സൗമൃമോൾ പി.കെ, കെ.കെ. വേണുഗോപാൽ, അശൃതി, സജി വേലിക്കകത്ത് ,ജോർജ് വർഗ്ഗീസ്, കെ.ശോഭന , മാതൃ സെബാസ്റ്റ്യൻ തുടങ്ങിയവർപ്രസംഗിച്ചു.