പനത്തടി: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത്് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ എം പത്മകുമാരി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.കോളിച്ചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്ജ് മുഖ്യാതിഥിയായാരിക്കും.