രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഇൻസ്പെക്ടർ ഓഫ് പോലീസ് രാജപുരം കൃഷ്ണൻ കെ ക്ലാസ് ഉദ്ഘാടനം ചെയ്തു.രാജപുരം എ എസ് ഐ രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതി സി കെ എന്നിവർ ക്ലാസ് നയിച്ചു.ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന തീരുമാനം എടുക്കാൻ ക്ലാസ്സിലൂടെ ഓരോ കുട്ടിക്കും സാധിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് വളണ്ടിയർ എബിറ്റ വിനോയ് സ്വാഗതവും അഭിരാമി കെ നന്ദിയും പറഞ്ഞു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സെൽമ ടീച്ചർ, ഷിജു സാർ എന്നിവർ സന്നിഹിതരായിരുന്നു.
