ഇടത്തോട് : മിൽമ മലബാർ മേഖലാ യൂണിയനിൽ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥലം മാറിപോകുന്ന ഇടത്തോട് ക്ഷീര സംഘം സെക്രട്ടറി അച്ചുതന് പരപ്പ ബ്ലോക്ക് ക്ഷീര സംഘം സെക്രട്ടറിമാർ യാത്രയയപ്പ് നൽകി. പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ക്ഷീര സംഘം പ്രസിഡന്റ് ജോർജ് പാലമറ്റം അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ കെ. ഉഷ എന്നിവർ ക്ഷീര സംഘം സെക്രട്ടറിമാരുടെ മക്കളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച ലാബ് അസിസ്റ്റന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കാലിച്ചാമരം ലാബ് അസിസ്റ്റന്റ് ബാലാമണിയെ ആദരിച്ചു. ബളാംതോട് ക്ഷീര സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്. സ്വാഗതവും ബിരികുളം സെക്രട്ടറി രണഭ നന്ദിയും പ്രകാശിപ്പിച്ചു. വിവിധ സംഘം സെക്രട്ടറിമാരായ പാണത്തൂർ വിനോദൻ സി.ആർ., മാലക്കല്ല് ചാക്കോ പി.കെ., കാലിച്ചാമരം രാജൻ, മാലോം വിനോദ് കുമാർ,പറക്കളായി തമ്പാൻ, കാലിച്ചാനടുക്കം രജിത് കുമാർ, ബളാൽ അശോകൻ, രാജപുരം ബാലാമണി, ബേളൂർ റീനമാത്യു, കുറുഞ്ചേരിത്തട്ട് വേണു. എന്നിവർസംസാരിച്ചു
