പാണത്തൂർ: മലമ്പനി മസാചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കുള്ള രക്ത പരിശോധന ക്യാമ്പ് നടത്തി. പനത്തടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളിച്ചാൽ നിർമിതിയിൽ വെച്ച് നടത്തിയത്. പതിനഞ്ച് ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നും മലേറിയ, ഫൈലേറിയ എന്നിവയുടെ രക്ത സാമ്പിളുകൾ പരിശോധിച്ചു. പരിശോധന ക്യാമ്പിന് പഞ്ചായത്ത് അംഗം എൻ വിൻസെന്റ് ജൂനിയർ ഇൻസ്‌പെക്ടർ മാരായ അനിതോമസ്, നെൽസൺ. എൻ. എൻ, ശ്രീലക്ഷ്മി രാഘവൻ, സ്‌നേഹ എം.പി എന്നിവർനേതൃത്വംനൽകി.