ബളാംതോട് : മലന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അഫ്‌സലിനുുവേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. പനത്തടി മാച്ചിപ്പള്ളി 4 സെന്റ് കോളനിയിൽ താമസിക്കുന്ന ഗഫൂറിന്റെ മകൻ മുഹമ്മദ് അഫ്‌സൽ (17) ആണ് മലന്തേനിച്ചയുടെ കുത്തേറ്റ് ചികിൽസയിൽ കഴിയുന്നത്. അഫ്‌സലിനെ സഹായിക്കാൻ 11 വാർഡ് മെബർ സജിനിമോൾ ചെയർമാനും കെ.പത്മനാഭൻ മാച്ചിപള്ളി കൺവിനറുമായിട്ടുള്ള കമ്മിറ്റി സ്വരൂപിച്ച സഹായ ധനം വാർഡ് മെബർ സജിനി മോളുടെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് വികസന സ്റ്റാൻറ്റിഗ് കമ്മറ്റി ചെയ പേഴ്‌സൽ പത്മകുമാരി കുട്ടിയുടെ കുടുബത്തിന് കൈമാറി. പി.രാജൻ, രഘുനാഥ്.പി, ആന്റപ്പൻ എന്നിവർ സംസാരിച്ചു. കെ.പത്മനാഭൻ സ്വാഗതവും വിനേഷ്നന്ദിയുംപറഞ്ഞു
