പാണത്തൂർ: പുത്തൂരടുക്കത്തെ ജോസഫ് ഇലവുങ്കൽ(85) നിര്യാതനായി. ഭാര്യ: മേരി കാളികാവ്(പുളിക്കൽ കുടുംബാംഗം). മക്കൾ: സുമോൾ, നോവർ, പോൾസൺ, ലാസോ. മരുമക്കൾ: പൈലി, അനിത, റോസ്ലിൻ, ഡോണ. സഹോദരങ്ങൾ: തങ്കമ്മ, മാത്യു, കുട്ടിയമ്മ, ദേവസ്യാച്ചൻ, തൊമ്മച്ചൻ, സോഫിയാമ്മ, അൽഫോൻസ, മോളി, ജോർജ് കുട്ടി. സംസ്കാരം നാളെ രാവിലെ 11-ന് പാണത്തൂർ സെയ്ന്റ് മേരീസ് ദേവാലയത്തിൽ
Related Articles
കളളാർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗീ സംഗമം;നാളെ രാവിലെ 10ന് പൈനിക്കരയിൽ
രാജപരം : ദീർഘകാലമായി കിടപ്പിലായ രോഗികളെ പരിചരിക്കാൻ 2012 മുതൽ രാജപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കളളാർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗീ സംഗമം നാളെ രാവിലെ 10ന് പൈനിക്കരയിൽ നടക്കും.കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിക്കും.രാജപുരം ഫൊറോനാ വികാരി ഫാ.ബേബി കട്ടിയാങ്കൽ പ്രഭാഷണം നടത്തും. അമ്പലത്തറ സ്നേഹവീട് അഡ്മിനിസ്്ട്രേറ്റർ മുനീസ അമ്പലത്തറ മുഖ്യാതിഥിയായിരിക്കും.മോട്ടിവേറ്റർ ബാലചന്ദ്രൻ കൊട്ടോടി സ്നേഹസല്ലാപം നടത്തും. സൊസൈറ്റി വളണ്ടിയർ […]
ജൈവ നെൽകൃഷിയുമായി പറക്കളായി യു.പി സ്ക്കൂളിൽ കനത്ത മഴയിലും ആവേശമായി ഞാറുനടൽ
അട്ടേങ്ങാനം : കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.പി ഞാറുനടൽ കർമ്മം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ .രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജീവൻ, എം പി ടി എ പ്രസിഡണ്ട് രാജി എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ.എൻ.വി സ്വാഗതവും. സ്റ്റാഫ് സെക്രട്ടറ പ്രസീന നന്ദിയും പറഞ്ഞു. പി ടി എ ,എസ് എം സി കമ്മറ്റിയംഗങ്ങളും കുട്ടികളും, അധ്യാപകരും തൊഴിലുറപ്പ് തൊഴിലാളികളും, നാട്ടുകാരും ചേർന്നാണ് ഞാറുനടൽകർമംആഘോഷമാക്കിയത്.
കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു
രാജപുരം. കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു യുടെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ രോഗാവസ്ഥയിൽ ഏറെ നാളുകളായി വീടിനുള്ളിൽ ഒറ്റപെട്ടു കഴിയുന്നവരുടെ സംഗമം പൈനിക്കര ജോയ്സ് ഹോംസ്റ്റയിൽ സംഘടിപ്പിച്ചു. മുപ്പതോളം രോഗികളും അവരുടെ സഹായികളും പങ്കെടുത്തു. രാജപുരം ഫോറോനാ വികാരി ഫാദർ ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോർജ് പഴയപറമ്പിൽ, പഞ്ചായത്തംഗം വനജ ഐത്തു, ശാലു മാത്യു, അജയകുമാർ എന്നിവർ […]