രാജപുരം: അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് രാജപുരം യൂണിറ്റിലെ ഒടയംചാലിൽ സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ് രാജീവൻ സ്നേഹയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചു. ജില്ലാ പി ആർ ഒ ഗോവിന്ദൻ ചങ്ങരംകാട്, ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് frameart,മേഖല വൈസ്പ്രസിഡന്റ് ജസ്റ്റിൻ കെ.സി എന്നിവർ സംസാരിച്ചു.യൂണിിറ്റ് സെക്രട്ടറി റെനി ചെറിയാൻ സ്വാഗതവും, യൂണിറ്റ് ട്രഷറർ വിനു ചിപ്പി നന്ദിയുംപറഞ്ഞു.
